HOME
DETAILS
MAL
മരണക്കളങ്ങളായി കേബിള്‍ കുഴികള്‍
backup
April 21 2018 | 06:04 AM
തത്തമംഗലം: റോഡരുകില്‍ കേബിള്‍ സ്ഥാപിക്കുന്നതിനായി എടുക്കുന്ന കുഴികള്‍ മിക്കപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. തത്തമംഗലം, ചിറ്റൂര്‍, പട്ടഞ്ചേരി, വടവന്നൂര്‍ മേഖലകളില്‍ കേബിള്‍ കുഴികളില്‍ വീണ് ഒരാഴ്ച്ചക്കിടെ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മുന്നറിയിപ്പ് ബോര്‍ഡുകള്‍, റിബണുകള്‍ സ്ഥാപിക്കാതെ കുഴികള്‍ അതേപടിയാക്കി പോകുന്ന പ്രവണതയാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്.
ചിറ്റൂര്‍ നഗരസഭയിലും ചിറ്റൂര്‍ താലൂക്ക് വികസന സമിതികളിലും അപകടകാരികളായ മുന്‍ കരുതല്‍ നടപടിയില്ലാതെ കേബിള്‍ കുഴികള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപെട്ടിട്ടും നടപടി ഉണ്ടായി ട്ടില്ല.
കേബിള്‍ സ്ഥാപിച്ചും മൂടാത്തത കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ശാപമായതിനാല്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."