വേനല്‍ മഴയും, കാറ്റും: വ്യാപക നാശനഷ്ടം
മേപ്പയ്യൂര്‍: വ്യാഴാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൊഴുക്കല്ലൂര്‍, കായലാട് തുടങ്ങിയ പ്രദേശങ്ങളില്‍ തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നശിച്ചു.
തണ്ണിക്കുറ്റി ബാലകൃഷ്ണന്‍ നമ്പ്യാര്‍, കാരയാട്ട് ദി. വാകരന്‍ നായര്‍ ,തിരുമംഗലത്ത് രവീന്ദ്രന്‍ ,പുതുക്കുടി ഗോപാലന്‍, പുല്ല ഞ്ചരി മിത്തല്‍ സുരേന്ദ്രന്‍, രവീന്ദ്രന്‍ മടത്തില്‍, സുരേന്ദ്രന്‍ തടത്തില്‍,കായലാട് കെ.വി നാരായണന്‍, സി.എം സത്യന്‍, കെ കെ രവീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്ക് തെങ്ങ് വീണ് നാശനഷ്ടമുണ്ടായി.
വി.പി ചെറിയാത്തന്‍, വട്ടക്കണ്ടി ചെക്കോട്ടി, രണന്‍, നാറക്കണ്ടി കുഞ്ഞിരാമന്‍, പി.കെ ശങ്കരന്‍ പുതുശേരി ബാലകൃഷ്ണന്‍, കളരിക്കണ്ടി കുഞ്ഞമ്മദ്, കുഞ്ഞിക്കണാരന്‍ പുതുമംഗലത്ത് മീത്തല്‍ ,എം .പി കുഞ്ഞിക്കണ്ണന്‍, രാഘവന്‍ പുതിയെടുത്ത് മീത്തല്‍, കുഞ്ഞാത്തു' കുമാരന്‍ എടവലക്കണ്ടി ,ആയടത്തില്‍ ബാലന്‍ നായര്‍ ,എ കെ അമ്മത്, പുത്തലത്ത് വേണു എന്നിവരുടെ വാഴകൃഷികളും നശിപ്പിക്കപ്പെട്ടു.
ജനപ്രതിനിധികളും, വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.ഏഷ്യാഡ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ മേല്‍ക്കൂരയ്ക്കും കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായി.
നടുവണ്ണൂര്‍: ശക്തമായ കാറ്റിനെ തുടര്‍ന്ന് തെങ്ങ് മുറിഞ്ഞ് വീണ് മന്ദങ്കാവിലെ മൊയ്തീന്റെ കോണ്‍ക്രീറ്റ് വീടിന് കേട് പറ്റി.
വീടിന്റെ സണ്‍ഷേഡ് പൊട്ടുകയും ചുമരിന് വിള്ളലേല്‍ക്കുകയും ചെയ്തു വില്ലേജ് ഓഫിസര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു
പേരാമ്പ്ര: കല്‍പത്തൂര്‍ മമ്മിളിക്കുളത്ത് കച്ചേരി മീത്തല്‍ സൂരേഷിന്റെ വീടിന് കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നനില്‍ വിള്ളലുണ്ടായി.
വീടിന്റെ ചുമര്‍, ടൈല്‍സ്, ഗ്രില്‍സ് എന്നിവ പൊട്ടി പൊളിയുകയും വയറിങ്, വൈദ്യുതി മീറ്റര്‍ കത്തിക്കരികയും ചെയ്തു. നൊച്ചാട് വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു. എകദേശം ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടാകുമെന്ന് കരുതുന്നു.
കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയിലും കാറ്റിലും കൊയിലാണ്ടിയിലും പരിസരങ്ങളിലും കനത്ത കൃഷി നാശമുണ്ടായി.നഗരസഭയിലെ വിയ്യൂര്‍ കക്കുളം പാടശേഖരത്തിലെ പച്ചക്കറി, വാഴ കൃഷികള്‍ നശിച്ചു.
വിയ്യൂര്‍ കുറുപ്പിന്റെ കണ്ടി ഗോപാലന്‍, തുമ്പക്കണ്ടി രാമചന്ദ്രന്‍ എന്നിവരുടെ പച്ചക്കറി കൃഷിയും തടത്തില്‍ വേലായുധന്‍, എടച്ചേരി സതീശന്‍, പിള്ളമ്പറത്ത് താഴരമേശന്‍, മാക്കണം തുരുത്തി മണി ചാത്തോത്ത് അനില്‍കുമാര്‍, തുമ്പക്കണ്ടി രാമചന്ദ്രന്‍ എന്നിവരുടെ വാഴകൃഷിയുമാണ് കാറ്റില്‍ കടപുഴകി വീണത്.
വാഴകള്‍ മിക്കതും കുലയ്ക്കാനായവയാണ്. മുക്കാല്‍ ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."