HOME
DETAILS
MAL
സലഫിസം വ്യതിയാനങ്ങളുടെ കൂമ്പാരം: മുസ്തഫ അശ്‌റഫി
backup
April 21 2018 | 07:04 AM
പനമരം: വൈകല്യങ്ങളുടെയും വ്യതിയാനങ്ങളുടേയും കൂമ്പാരമാണ് ആധുനിക സലഫിസമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ അശ്‌റഫി കക്കുപടി പറഞ്ഞു.
സമസ്ത ജില്ലാ സമ്മേളനത്തില്‍ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന സലഫിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നൂറ്റാണ്ടിനിടയില്‍ നൂറിലധികം വ്യതിയാനങ്ങളാണ് ഈ പ്രസ്ഥാനത്തിന് സംഭവിച്ചതെന്നും അത് അടിസ്ഥാന ശിലയായ തൗഹീദിലടക്കം സംഭവിച്ചിട്ടുണ്ടെന്നും ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സമസ്തയുടെ ചരിത്രത്തില്‍ ഒരൊറ്റ വ്യതിയാനം പോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."