ആര്‍.എസ്.എസിന്റെ ആശയം വിദേശത്തുനിന്നു വന്നത്: ബിനോയ് വിശ്വം
തലശ്ശേരി: ആര്‍.എസ്.എസിന്റെ ആശയം വിദേശത്തുനിന്ന് കടന്നുവന്നതാണെന്ന് സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന പതാക ജാഥയ്ക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
ഹിറ്റ്‌ലറും മുസോളിനിയുമാണ് ബി.ജെ.പി ആശയത്തിന്റെ വക്താവ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ലോയാ കേസില്‍ പ്രതിയാണെന്നും ബി.ജെ.പി ഭരണം കോടതികളെ പോലും സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണ് ലോയ കേസിലെ വിധിയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സ്വാധീനമില്ലാത്ത കേന്ദ്രങ്ങളില്‍ ബി.ജെ.പിയെ തോല്‍പിക്കുവാന്‍ കഴിവുള്ള ശക്തികള്‍ക്ക് വോട്ട് ചെയ്യണമെന്ന് സി.പി.എം പറയുമ്പോള്‍ ആര്‍ക്കാണ് അവിടെ വോട്ട് ചെയ്യേണ്ടതെന്ന് ജനത്തിന് നന്നായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ബി.ജെ.പി ഭരണത്തില്‍ രക്ഷയില്ലാത്ത അവസ്ഥയാണെന്ന് കേരള മഹിളാ സംഘം സെക്രട്ടറി അഡ്വ. പി. വസന്തം ആരോപിച്ചു. എട്ടു വയസുകാരിയെ പിച്ചിചീന്തിയത് ആര്‍.എസ്.എസുകാരാണ്.
ഇതിനെതിരേ ദിവസങ്ങളോളം പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയില്ല. അവസാനം പറഞ്ഞത് ബലാല്‍സംഘത്തെ രാഷട്രീയമായി ഉപയോഗിക്കരുതെന്നാണെന്നും അവര്‍ പറഞ്ഞു. എ. പ്രദീപന്‍ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."