കീം പ്രവേശന പരീക്ഷ: ജില്ലയില്‍ 9000 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും
കണ്ണൂര്‍: കേരള എന്‍ജിനിയറിങ്ങ്, മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ (കീം) 23,24 തിയതികളില്‍ ജില്ലയിലെ 23 കേന്ദ്രങ്ങളിലായി നടക്കും. ജില്ലയില്‍ നിന്ന് 9,000ത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.
കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്കൂളുകളാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ. പരീക്ഷാര്‍ഥികള്‍ 9.30ന് മുന്‍പ് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ശനിയാഴ്ച എത്തും. ഇത് ജില്ലാ ട്രഷറിയിലാണ് സൂക്ഷിക്കുക.
പരീക്ഷാ ദിവസങ്ങളില്‍ രാവിലെ എട്ടിന് ചോദ്യപേപ്പറുകള്‍ പ്രത്യേക വാഹനങ്ങളില്‍ പൊലിസ് സുരക്ഷയോടെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കും. പരീക്ഷാ നടത്തിപ്പിന്റെ ജില്ലയിലെ ചുമതലയുള്ള ലെയ്സണ്‍ ഓഫിസറായി ഡി.ഡി.ഇ ഓഫിസിലെ അക്കൗണ്ട്സ് ഓഫിസര്‍ പി.ഐ സുഗുണനെ നിയമിച്ചു.
ഓരോ സെന്ററുകളിലേക്കും പ്രവേശന പരീക്ഷാ കണ്‍ട്രോളറുടെ പ്രത്യേക ്രപതിനിധികളായി വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഓരോ സെന്ററുകളിലും ഒരു കോളജ് അധ്യാപകനെ നിരീക്ഷകനായും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."