HOME
DETAILS

സാമ്പത്തിക തട്ടിപ്പ് ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  
backup
April 21 2018 | 19:04 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%93%e0%b4%b0%e0%b5%8d


ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. കിങ്ഫിഷര്‍ ഉടമ വിജയ് മല്യ, വജ്രവ്യാപാരി നീരവ് മോദി അടക്കമുള്ളവര്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരെ തിരിച്ചെത്തിക്കുകയും അവരെ നിയമത്തിന് മുന്‍പില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. 13,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത് കേന്ദ്ര സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. വിവിധ ബാങ്കുകള്‍ നല്‍കിയ കോടിക്കണക്കിന് രൂപയുടെ വായ്പ തിരിച്ചടക്കാതെ വിജയ് മല്യ രാജ്യം വിട്ടതും അദ്ദേഹത്തെ ഇന്ത്യയില്‍ തിരിച്ചെത്തിച്ച് നിയമത്തിന് മുന്‍പില്‍ ഹാജരാക്കാന്‍ കഴിയാത്തതും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. 9000 കോടി രൂപയാണ് വിജയ്മല്യ തട്ടിയതെന്നായിരുന്നു ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയില്‍ അറിയിച്ചിരുന്നത്. വായ്പാ തട്ടിപ്പ് ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
തട്ടിപ്പുനടത്തി രക്ഷപ്പെട്ടവരേയും ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയാറാകാത്തവരേയും പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കും. ഇത്തരക്കാരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനും ആസ്തികള്‍ ഏറ്റെടുക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയവരുടെ കേസുകള്‍ മാത്രമാകും പ്രത്യേക കോടതി പരിഗണിക്കുക. ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഇത്തരം തട്ടിപ്പുകള്‍ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago