HOME
DETAILS
MAL
കോടികളുടെ തട്ടിപ്പ് നടത്തിയ വൈദികന് ഒളിവില്‍
backup
April 21 2018 | 20:04 PM
കുട്ടനാട്: കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഒളിവില്‍. കുട്ടനാട് വികസന സമിതി ഓഫിസ് അടച്ചുപൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പാണ് പൊലിസ് ചുമത്തിയിരിക്കുന്നത്.
തോമസ്പീലിയാനിക്കലിന്റെ വാഹനം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസിലാണ് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ്പീലിയാനിക്കല്‍ പ്രതിയായത്.
സംഭവത്തില്‍ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഡ്വ.റോജോ ജോസഫും കേസ് വന്നതുമുതല്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."