HOME
DETAILS

പ്രതിയുടെ വൈദ്യപരിശോധനയെ ചൊല്ലി തര്‍ക്കം; പൊലിസുകാരെ ജയിലില്‍ തടഞ്ഞുവച്ചു

  
backup
April 21 2018 | 21:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ച പ്രതിയുടെ വൈദ്യപരിശോധനയെ ചൊല്ലി പൊലിസ് ഉദ്യോഗസ്ഥരും ജയില്‍ വാര്‍ഡന്‍മാരും തമ്മില്‍ തര്‍ക്കം. പൊലിസുകാരെ ജയില്‍ വാര്‍ഡന്‍മാര്‍ തടഞ്ഞു വച്ചതായും പരാതിയുണ്ട്. 

കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മട്ടന്നൂര്‍ പൊലിസ് സ്‌റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ജയിലില്‍ തടഞ്ഞുവെക്കുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റത്തില്‍ പിഴയടക്കാത്തതിനെ തുടര്‍ന്ന് റിമാന്‍ഡിലായ മട്ടന്നൂര്‍ കല്ലൂരിലെ ബാബുവിനെയും കൊണ്ടാണ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുജിത്ത്, രജിത്ത്, സജിത്ത് എന്നിവര്‍ ജയിലിലെത്തിയത്. മട്ടന്നൂര്‍ ഗവ.ആശുപത്രിയില്‍ 6.45ന് പ്രതിയെ പരിശോധനക്ക് വിധേയമാക്കി ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ടും അനുബന്ധ രേഖകളും കൊണ്ടാണ് പൊലിസ് എത്തിയത്.
ഇതിനിടെ വൈകിയെത്തിയെന്ന് പറഞ്ഞ് ജയില്‍ ഉദ്യോഗസ്ഥര്‍ പൊലിസുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇവരുടെ സംസാരത്തിനിടെ പൊലിസ് വാഹനത്തിലിരുന്ന പ്രതി ഉറങ്ങിപ്പോയി.
വാഹനത്തില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിയെ കണ്ട്, പൊലിസ് ഇയാളെ മര്‍ദ്ദിക്കുകയോ മറ്റോ ചെയ്‌തെന്ന് സംശയം തോന്നിയ ജയില്‍ അധികൃതര്‍ കൊണ്ടുവന്ന റിപ്പോര്‍ട്ട് പോരെന്നും ജില്ലാ ആശുപത്രിയില്‍ നിന്ന് പുതിയത് വേണമെന്നും ശഠിച്ചു.
ഏറെ നേരം തര്‍ക്കിച്ചെങ്കിലും പ്രതിയെ ഏറ്റെടുക്കാന്‍ ജയില്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് ജയിലില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനടക്കം രാത്രി 11 മണിയോടെ പ്രതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. തിരിച്ചെത്തിയപ്പോള്‍ പഴയ റിപ്പോര്‍ട്ട് കൂടി വേണമെന്നായി ജയില്‍ ഉദ്യോഗസ്ഥര്‍. നിയമപരമായി ഇതിന്റെ ആവശ്യമില്ലെന്ന് പൊലിസുകാര്‍ വാദിച്ചു. തുടര്‍ന്ന് പ്രതിയുമായി തിരിച്ചുപോരാന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതനുസരിച്ച് തിരികെ പോകാന്‍ ഒരുങ്ങിയപ്പോള്‍ പൊലിസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് ജയിലര്‍ എത്തി പൊലിസ് ഉദ്യോഗസ്ഥരെ അനുനയിപ്പിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പ്രതിയെ ജയിലില്‍ പ്രവേശിപ്പിച്ചത്.

 


ജില്ലാ പൊലിസ് മേധാവിക്കും മജിസ്‌ട്രേറ്റിനും പരാതി

 

മട്ടന്നൂര്‍: റിമാന്‍ഡ് പ്രതിയുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സിവില്‍ പൊലിസ് ഓഫിസര്‍മാരെ ജയില്‍ ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പരാതി നല്‍കി.
മട്ടന്നൂര്‍ പൊലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സി.കെ സുജിത്താണ് ഇതുസംബന്ധിച്ച് മട്ടന്നൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്, ജില്ലാ പൊലിസ് മേധാവി, ജയില്‍ സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥരുടെ ആനാവശ്യ നടപടി കൃത്യനിര്‍വഹണത്തില്‍ തടസവും മാനഹാനിയുമുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago