വന്യമൃഗശല്യത്തിന് പരിഹാരമില്ല; കൃഷിയിടങ്ങള്‍ നശിപ്പിച്ച് കാട്ടാനക്കൂട്ടം
നടവയല്‍: കൊടും വരള്‍ച്ച, വന്യമൃഗ ശല്യം, വിലയിടിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാള്‍ പൊറുതിമുട്ടി കാട്ടാനശല്യത്തില്‍ ദുരിതത്തിലായ ജനങ്ങള്‍ ശാശ്വതപരിഹാരമില്ലാതെ വലയുന്നു. യുദ്ധകാലടിസ്ഥാനത്തില്‍ കാട്ടാനശല്യത്തിന് പരിഹാരം കാണുമെന്ന ഉറപ്പുകള്‍ അധികൃതര്‍ നല്‍കുന്നുണ്ടങ്കിലും അവ പാലിക്കപ്പെടുന്നില്ല.
വന്യജീവി പ്രതിരോധത്തിനു നിര്‍മിച്ച വൈദ്യുത വേലികള്‍ നിമിഷ നേരം കൊണ്ട് തകര്‍ത്തെറിയപ്പെടുന്നു. പനമരം, പൂതാടി പഞ്ചായത്തുകളില്‍ ആന, കാട്ടുപന്നി, കരുങ്ങ് ഉള്‍പ്പടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുകയാണ്. പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍നിന്ന് ഇറങ്ങുന്ന ആനകളും കടുവയും മറ്റു വന്യജീവികളും കര്‍ഷക ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. വര്‍ഷങ്ങളായി നട്ടുനനച്ച് പരിപാലിക്കുന്ന തെങ്ങുകളും മറ്റു വിളകളും ഒറ്റ രാത്രികൊണ്ടാണ് ആനകള്‍ ചവിട്ടിമെതിക്കുന്നത്.
കഴിഞ്ഞ ദിവസം പാതിരി സൗത്ത് സെക്ഷനിലെ അമ്മാനിയില്‍നിന്നു ഇറങ്ങിയ ആനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിയത്. നേരം ഇരുട്ടുന്നതോടെ കാടിറങ്ങുന്ന ആനകള്‍ പുലരുമ്പോഴേക്ക് ഏക്കറുകണക്കിന് കൃഷിയിടങ്ങളിലെ വിളകളാണ് നശിപ്പിക്കുന്നത്. പനമരം, ചെറുകാട്ടൂര്‍, നടവയല്‍, കേണിച്ചിറ വില്ലേജുകളുടെ ദുരിഭാഗം പ്രദേശങ്ങളും കാട്ടാന ഭീതിയിലാണ്. പേരൂര്‍, നെയ്ക്കുപ്പ, ചിങ്ങോട്, മേഖലകളില്‍ കാട്ടാനയുടെ വിളയാട്ടമാണ് പല രാത്രികളിലും. കാട്ടാനശല്യം രൂക്ഷമായതോടെ ഈ പ്രദേശങ്ങളിലുള്ളവര്‍ പ്ലാവുകളില്‍നിന്ന് കര്‍ഷകര്‍ ചക്ക കൂട്ടത്തോടെ വെട്ടിമാറ്റുകയാണ്. ആനകളുടെ ഇഷ്ടഭക്ഷണമാണ് ചക്ക. ഇതിനാല്‍ തന്നെ തങ്ങളുടെ ജീവനും സ്വത്തിനും ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് പ്രദേശത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."