HOME
DETAILS
MAL
ജനമോചനയാത്ര 25ന് സമാപിക്കും
backup
April 23 2018 | 01:04 AM
തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് നയിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് ആറിന് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമാപനസമ്മേളനം മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം ഉദ്ഘാടനം ചെയ്യും.
11 ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ ജനമോചനയാത്ര 23ന് പത്തനംതിട്ടയില്‍ പര്യടനം നടത്തും. 24ന് കൊല്ലം ജില്ലയിലാണ് പര്യടനം. അന്ന് വൈകിട്ട് ആറിന് നടക്കുന്ന കൊല്ലത്തെ സമാപന സമ്മേളനത്തില്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."