HOME
DETAILS
MAL
കത്വ: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ചു
backup
April 23 2018 | 01:04 AM
തിരുവനന്തപുരം: കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ചു. പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രചരിപ്പിച്ചവര്‍ക്കെതിരേ പോക്സോ കുറ്റമടക്കം ചുമത്തിയ സാഹചര്യത്തിലാണിത്. ആദ്യം പെണ്‍കുട്ടിയുടെ പേര് എഡിറ്റ് ചെയ്ത് മാറ്റുകയും പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പേരും ചിത്രവും മുഖ്യമന്ത്രി പരസ്യപ്പെടുത്തിയതിനെതിരേ ബി.ജെ.പി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് വാട്സ്ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ പിടിയിലായ ചിലര്‍ക്കെതിരേ പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രചരിപ്പിച്ചതിന് പൊലിസ് കേസെടുത്തത്.
ഏപ്രില്‍ 13നാണ് കത്വ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."