ആസാറാം ബാപ്പു കേസ്: പെണ്‍കുട്ടിയുടെ വീടിന് പൊലിസ് കാവല്‍
ജോധ്പൂര്‍: വിവാദ നായകനായ ആള്‍ദൈവം ആസാറാം ബാപ്പു പ്രതിയായ ബലാത്സംഗ കേസില്‍ ജോധ്പൂര്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിക്കാനിരിക്കെ, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീടിന് പൊലിസ് സുരക്ഷ ശക്തമാക്കി.ആസാറാമിന്റെ ക്രൂരതകള്‍ പുറത്തുവന്നതോടെ 2012ലാണ് ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തത്. ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനുള്ള സുരക്ഷ തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്നും വീട്ടില്‍ അഞ്ച് പൊലിസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും സിറ്റി പൊലിസ് സൂപ്രണ്ട് ദിനേശ് ത്രിപാഠി അറിയിച്ചു.
ജോധ്പൂര്‍ കോടതി ജഡ്ജ് മധുസൂദനന് ശര്‍മ ഈ മാസം ആദ്യം പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും അന്തിമ വാദം കേട്ടശേഷം ഈ മാസം 25ന് വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.
ജോധ്പൂരിനടുത്ത മനായി ഗ്രാമത്തിലെ ആശ്രമത്തില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആസാറാം പീഡിപ്പിച്ചതെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."