ദമസ്കസിലെ ഭീകരതാവളങ്ങളില്‍ സിറിയന്‍ ആക്രമണം
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു പരിസരത്തെ ഭീകരതാവളങ്ങളില്‍ സൈന്യത്തിന്റെ വ്യോമാക്രമണം. തെക്കന്‍ ദമസ്കസിലെ ഹജറുല്‍ അസ്വദ് മേഖലയിലാണ് സൈന്യം ആക്രമണം നടത്തിയത്.
യര്‍മൂക്കിലെ ഫലസ്തീന് അഭയാര്‍ഥി ക്യാംപിനടുത്തുണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായി ഫലസ്തീനികളുടെ കാര്യം നിരീക്ഷിക്കുന്ന യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്.ഡബ്ല്യു.എ അറിയിച്ചു.
ഫലസ്തീന് പൗരന്മാരായാ പിതാവും മകനുമാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലു ദിവസത്തിനിടെ യര്മൂക്കില് നടന്ന സൈനിക നടപടിയില്‍ ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നതായി യു.എന്‍.ആര്.ഡബ്ല്യു.എ വക്താവ് ക്രിസ് ഗുന്നസ് പറഞ്ഞു.
ഐ.എസ്, നുസ്റ ഫ്രണ്ട് ഭീകരര്‍ക്കു സ്വാധീനമുള്ള മേഖലകളായ യര്‍മൂക്കിലും ഹജറുല്‍ അസ്വദിലും ഒരാഴ്ച മുന്‍പാണ് സര്‍ക്കാര്‍ സൈന്യം ആക്രമണം തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ഫലസ്തീന് അഭയാര്‍ഥി ക്യാംപ് സ്ഥിതി ചെയ്യുന്ന മേഖലയാണ് യര്‍മൂക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."