HOME
DETAILS
MAL
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം
backup
June 05 2016 | 19:06 PM
കൂത്തുപറമ്പ്: പാതിരിയാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം. കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോയിലോട് ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റുമായ കോട്ടയം രാജാസ് ഹൈസ്കൂളിനു സമീപം കെ.സി അബ്ദുല്‍ഖാദറിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ മുകളിലത്തെ നിലയിലെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സാമൂഹ്യ ദ്രോഹികളാണ് അക്രമം നടത്തിയതെന്ന് കരുതുന്നതായി അബ്ദുല്‍ഖാദര്‍ പറഞ്ഞു. കഴിഞ്ഞ വോട്ടെടുപ്പ് ദിവസവും രാത്രി വീടിനു നേരെ കല്ലേറുണ്ടായിരുന്നു. കൂത്തുപറമ്പ് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."