HOME
DETAILS
MAL
അഞ്ച് മാസത്തിനിടെ 13,000 ജ്വല്ലറികളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി
backup
April 23 2018 | 21:04 PM
ജിദ്ദ: സ്വദേശിവല്‍ക്കരണം നിലവില്‍ വന്ന ജ്വല്ലറികളില്‍ 487 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. അഞ്ച് മാസത്തിനിടെ 13,000 ജ്വല്ലറികളില്‍ പരിശോധന നടന്നതായും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് സഊദിയിലെ ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിലവില്‍ വന്നത്. അഞ്ച് മാസത്തിനിടെ രാജ്യത്തെ 13 പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 12,923 ജ്വല്ലറികളില്‍ തൊഴില്‍ മന്ത്രാലയവും വിവിധ വകുപ്പുകളും പരിശോധന നടത്തി. 487 നിയമ ലംഘനങ്ങളാണ് ഇവിടങ്ങളില്‍ കണ്ടെത്തിയത്.
പത്തുവര്‍ഷം മുന്‍പ് ജ്വല്ലറികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്തന്നെ ശക്തമായ നടപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."