ലിഗയുടെ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഐ.ജി
കോവളം: മരണപ്പെട്ട വിദേശവനിത ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഐ.ജി മനോജ് എബ്രഹാം അറിയിച്ചു.
വിവിധ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് മെഡി.കോളജ് പ്രിന്‍സിപ്പലിന് ഐ.ജി കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ലിഗയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍, നാല് ഡിവൈ.എസ്.പിമാര്‍, ആറു സി.ഐമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട്, കണ്ട്രോള് റൂം, ആറ്റിങ്ങല്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിമാരാണ് സംഘത്തിലുള്ളത്. ഇതോടെ അന്വേഷണ സംഘത്തില്‍ 25 അംഗങ്ങളായി. സംഘത്തിന്റെ ആദ്യ യോഗം ഇന്നലെ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."