റമദാന്‍ പ്രഭാഷണം നടത്തും
ആലുവ : സഹനം, സമരം, സമര്‍പ്പണം എന്ന പ്രമേയത്തില്‍ ആലുവ സെന്‍ട്രല്‍ ജുമുഅ മസ്ജിദ് പരിപാലന കമ്മിറ്റിയും, എസ്.കെ.എസ്.എസ്.എഫ്. ആലുവ ടൗണ്‍ കമ്മിറ്റിയും സംയുക്തമായി ആലുവ സെന്‍ട്രല്‍ ജുമുഅ മസ്ജിദില്‍ ഒരുമാസക്കാലത്തോളം പ്രമുഖ ഖുര്‍ആന്‍, ബഹുഭാഷാ പണ്ഡിതന്‍ അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നടത്തും.
റമദാന്‍ ഒന്നു മുതല്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രഭാഷണ പരമ്പരയില്‍, നാഥന്‍ വിളിക്കുന്നു സ്വര്‍ഗത്തിലേക്ക്, ഇഹപര വിജയത്തിന്റെ പ്രാര്‍ത്ഥന, ഇബ്രാഹിം (അ), കരുണയാണ് കരണീയം, കഅ്ബയുടെ കഥ, ഖലീഫ ഉമര്‍ (റ) നീതിയുടെ ഭരണം, അരാജകത്വങ്ങള്‍ക്കെതിരെ, തൗബ ചെയ്യുക അല്ലാഹുവിലേക്ക്, നരകം എത്ര ഭയാനകം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
ഉദ്ഘാടന സമ്മേളനത്തില്‍ മസ്ജിദ് സെക്രട്ടറി ടി.എസ് മൂസാഹാജി അധ്യക്ഷത വഹിക്കും.
മസ്ജിദ് ഇമാം കെ.എം ബഷീര്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തും.
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ ളുഹ്‌റ് നമസ്‌കാരത്തിന് മുന്‍പായി മസ്ജിദില്‍ എത്തിച്ചേരണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ അബ്ദുള്‍ സലാം ഇസ്‌ലാമിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."