ജപ്പാന്‍ കുടിവെള്ള പദ്ധതി: ശുദ്ധജല വിതരണത്തിനായി 28 മുതല്‍ വിവരങ്ങള്‍ ശേഖരിക്കും
ഫറോക്ക് : ചെറുവണ്ണൂര്‍-നല്ലളം മേഖല, കടലുണ്ടി എന്നിവടങ്ങളിലെ ജപ്പാന്‍ പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളില്‍ ശുദ്ധജല വിതരണത്തിനായി ഉദ്യോഗസ്ഥര്‍ 28 മുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
കടലുണ്ടി പഞ്ചായത്തിലെ ഉമ്പിച്ചി ഹാജി സ്‌കൂള്‍ പരിസരം, ചാലിയം ജങ്ഷന്‍, ചാലിയപാടം, കടുക്ക ബസാര്‍, ആസ്പത്രിപടി, ക്രസന്റ് സ്‌കൂള്‍ പരിസരം, കപ്പലങ്ങാടി, വട്ടപ്പറമ്പ്, കുന്നത്ത്പടി, മൈത്രി കോളനി റോഡ്, പുത്തലത്ത്, മണ്ണൂര്‍ റെയില്‍വേ ഗേറ്റ്, കന്നിപ്പാടം എന്നിവടങ്ങളിലും ചെറുവണ്ണൂര്‍ - നല്ലളം മേഖലയില്‍ മോഡേണ്‍ കൊളത്തറ റോഡ്, കുന്നുമ്മല്‍ റോഡ്, അരീക്കാട്, ഒളവണ്ണ റോഡ്, തോണിച്ചിറ, മധുരബസാര്‍ എന്നിവടങ്ങളിലാണ് കുടിവെള്ള വിതരണം നടത്തുന്നത്.
കേരള വാട്ടര്‍ അതോറിറ്റി പാനല്‍ ചെയ്ത പ്ലംബര്‍മാരും ഉദ്യോഗസ്ഥരുമാണ് സര്‍വേ നടത്തുക
കണക്ഷന്‍ ലഭിക്കാന്‍
ഫറോക്ക്: നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് കേരള വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍, മലാപ്പറമ്പ് സെക്ഷന്‍ മുന്‍പാകെ സമര്‍പ്പിക്കണം. സാങ്കേതിക പരിശോധനയ്ക്കു ശേഷം സാധ്യമാണെങ്കില്‍ ഉടന്‍തന്നെ കെട്ടിട ഉടമസ്ഥനെ അറിയിക്കും. ഏഴുദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, 15രൂപ അടച്ച് മലാപ്പറമ്പ് സെക്ഷന്‍ ഓഫിസില്‍നിന്ന് അപേക്ഷ വാങ്ങിക്കേണ്ടതാണ്. ലൈസന്‍സ്ഡ് പ്ലംബറും ഉപഭോക്താവും ഒപ്പിട്ട് നിര്‍ദിഷ്ട മാതൃകയിലുള്ള പ്ലാന്‍, ആധാര്‍ കാര്‍ഡ്, എസ്റ്റിമേറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം 200 രൂപയൂടെ സ്റ്റാമ്പ് പേപ്പറിലുള്ള എഗ്രിമെന്റും അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കണം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."