HOME
DETAILS

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സേഫ് കേരള പദ്ധതി ഉടന്‍ ആരംഭിക്കും: മന്ത്രി

  
backup
April 24 2018 | 05:04 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-2

 

കൊച്ചി: 2020 ഓടെ റോഡ് അപകടവും അപകട മരണ നിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 29ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം 2018 കളമശേരി സെന്റ് പോള്‍സ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതിയുടെ വിപുലീകരണം എന്ന നിലയിലാണ് സേഫ് കേരള പദ്ധതിയും നടപ്പാക്കുന്നത്. അടുത്ത ക്യാബിനറ്റ് യോഗത്തില്‍ പദ്ധതിക്ക് അനുമതി നല്‍കും. ശാസ്ത്രീയ പരിശോധനയും ആധുനിക സങ്കേതങ്ങളും ഉപയോഗിച്ച് നിയമലംഘനം കര്‍ശനമായി തടയും. ദേശീയ, സംസ്ഥാന പാതകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. 2017 ല്‍ 3470 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4131 പര്‍ മരിച്ചു. ഇതിന് മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ശാസ്ത്രീയവും വിശാലവുമായ റോഡുകളാണ് നമുക്കാവശ്യം. റോഡില്‍ സാഹസികത കാണിക്കുന്ന യുവാക്കളെ ബോധവത്കരിക്കണം. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമിടുന്നത്. റോഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുന്നതിന് യുവജന സംഘടനകളുടെ സഹായത്തോടെ ബോധവത്കരണം നടത്തും. റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി 26ന് നോ ഹോണ്‍ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.
വണ്ടി വേണം റോഡ് വേണ്ട എന്ന സമീപനം മാറണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.വി. തോമസ് എംപി പറഞ്ഞു. റോഡ് അപകട മരണം പൂര്‍ണ്ണമായി ഇല്ലാതാകുന്ന വിഷന്‍ സീറോ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന ജില്ല എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ല തയാറാകണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജ്യോതിലാല്‍ പറഞ്ഞു. എയര്‍ഹോണ്‍ വിമുക്ത ജില്ല പ്രഖ്യാപനവും മന്ത്രി നടത്തി. ഐ.എം.എയുടെ നോ ഹോണ്‍ സ്റ്റിക്കര്‍ പ്രകാശനം ഐ.എം.എ ഭാരവാഹി ജുനൈദ് റഹ്മാന് നല്‍കി മന്ത്രി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ഡിപ്പോകളിലും സബ് ഡിപ്പോകളിലും ആസ്റ്റര്‍ മെഡ്‌സിറ്റി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപിന്റെ സമ്മതപത്രം ഡോ. ജേക്കബ് ബേബിയും റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ഒരു കോടി സന്ദേശം ഉപഭോക്താക്കളിലെത്തിക്കുന്നതിന്റെ സമ്മതപത്രം ഐഡിയ സെല്ലുലര്‍ കമ്പനി പ്രതിനിധി സുന്ദരേശനും മന്ത്രിക്ക് കൈമാറി.
റോഡ് സുരക്ഷ വാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. റോഡ് സുരക്ഷ കാരിക്കേച്ചര്‍ കെ.വി തോമസ് എംപി പ്രകാശനം ചെയ്തു. ഏപ്രില്‍ 23 മുതല്‍ 30 വരെ നടക്കുന്ന ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷ, ജീവന്‍ രക്ഷ എന്ന മുദ്രാവാക്യം ജനങ്ങളിലെത്തിക്കുന്നതിന് നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആന്‍ഡ് എ.ഡി.ജി.പി കെ പദ്മകുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജ്യോതിലാല്‍, സെന്റ് പോള്‍സ് കോളജ് മാനേജര്‍ ഫാദര്‍ ഫെലിക്‌സ് ചക്കാലയ്ക്കല്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago