സ്‌കൂളിന്റെ ഭൂമി കച്ചവടം: തളിക്കുളം വില്ലേജ് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി
തൃപ്രയാര്‍: തളിക്കുളം എസ്.എന്‍.വി.യുപി സ്‌കൂളിന്റെ ഭൂമി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് വിജിലന്‍സ് സി.ഐയുടെ നേതൃത്വത്തില്‍ തളിക്കുളം വില്ലേജ് ഓഫിസില്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരം വരെ തുടര്‍ന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
തളിക്കുളം സ്വദേശി തോപ്പില്‍ വിനയന്‍ തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി പരിശോധിച്ച അന്വേഷണകമ്മീഷന്‍ എ ഹരിദാസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ്.എന്‍.വി.യുപി സ്‌കൂള്‍ മാനേജര്‍ ഇ.എ സുഗതകുമാര്‍, അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫിസര്‍ അനിതകുമാരി ടി.ഡി, തളിക്കുളം ഗ്രാമ ായത്ത് പി.ഡബ്ല്യു.ഡി എല്‍.എസ്.ജി.ഡി സെക്ഷന്‍ ഓഫിസര്‍ രശ്മി, തളിക്കുളം സ്വദേശി കക്കാട്ടുതറ കൊച്ചുമോന്‍ മകന്‍ കബീര്‍ വാടാനപ്പള്ളി വില്ലേജ് ഓഫിസര്‍ ദാസന്‍ എന്നിവരെ പ്രതികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ നിയമത്തിലെ ആറാം വകുപ്പ് ലംഘിച്ച് നിയമവിരുദ്ധമായാണ് സ്‌കൂളിന്റെ ഭൂമി വില്‍പ്പന നടത്തിയിരിക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഇന്‍സ്ട്രക്ഷനില്‍ നിന്നും 2014 ജൂണ്‍ 30ന് പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ പാലിക്കാതെയാണ് ഭൂമി വില്‍പ്പന നടത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.
സ്‌കൂള്‍ കെട്ടിടത്തിന് നിയമപരമായി പെര്‍മിറ്റ് ലഭിച്ചിട്ടില്ലന്നും ലഭിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്ന പെര്‍മിറ്റില്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് പതിനേഴാം വാര്‍ഡ് എന്നാണ് ചേര്‍ത്തിരിക്കുന്നതെന്നും തളിക്കുളം ഗ്രാമപഞ്ചായത്തില്‍ നിലവില്‍ പതിനാറ് വാര്‍ഡുകള്‍ മാത്രമാണ് ഉള്ളതെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
നധികൃതമായ തളിക്കുളം എസ്.എന്‍.വി.യു.പി സ്‌കൂളിന്റെ ഭൂമി കച്ചവടം നിയമപരമാണ് നടത്തിയതെന്ന് വരുത്തിതീര്‍ക്കുവാന്‍ കൂട്ട് നിന്ന അസിസ്റ്റന്റവ5
്. എഡ്യുക്കേഷണല്‍ ഓഫിസര്‍ അനിതകുമാരി ടി.ഡി, തളിക്കുളം ഗ്രാമപഞ്ചായത്ത് പി.ഡബ്ല്യു.ഡി എല്‍.എസ്.ജി.ഡി സെക്ഷന്‍ ഓഫിസര്‍ രശ്മി, വാടാനപ്പള്ളി വില്ലേജ് ഓഫിസര്‍ ദാസന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരേയും തളിക്കുളം സ്വദേശി കക്കാട്ടുതറ കൊച്ചുമോന്‍ മകന്‍ കബീര്‍ എന്നയാള്‍ക്കെതിരേയും നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിജിലന്‍സ് സി.ഐ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."