കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു
നിലമ്പൂര്‍: മാസങ്ങളായിട്ടും കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ ജല അതോറിറ്റി ഓഫിസില്‍ പ്രതിഷേധവുമായെത്തി. കൂറ്റമ്പാറ ചെറായി ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അധികൃതര്‍ക്കു മുന്നിലെത്തിയത്. ഈ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി കുടിവെള്ള വിതരണം മുടങ്ങിയിട്ടെന്നാണ് ഇവര്‍ പറയുന്നത്.
ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നായിരുന്നു ആവശ്യം. നിലംപതി-ചുള്ളിയോട് ലൈനില്‍ പഴയ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ജലവിതരണം ഇടക്കിടെ തടസപ്പെടാന്‍ കാരണമെന്നാണ് അതോറിറ്റി അധികൃതര്‍ പറഞ്ഞു.
അടുത്തമാസം ആദ്യവാരത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഇവിടത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും അധികൃതര്‍ അറിയിച്ചു. കൂറ്റമ്പാറ ഭാഗത്ത് പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം ദിവസങ്ങളായി പാഴായിക്കൊണ്ടിരിക്കുകയാണ്. ഇതു പരിഹരിച്ച് ഇന്ന് മുതല്‍ ജലവിതരണം തുടങ്ങുമെന്ന അധികൃതരുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വാര്‍ഡു മെമ്പര്‍ ഇല്ലിക്കല്‍ ഹുസൈന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ഓഫിസിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."