പ്രവാസി സാംസ്‌കാരിക വേദി സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2018
ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫലസ്തീന്‍ റോഡിലെ അര്‍വാ ഇസ്തിറാഹയില്‍ ജിദ്ദയിലെ ടീമുകളെ ഷറഫിയ, ഹംറ, സനായിയ്യ, അസീസിയ എന്നീ നാലു മേഖലകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഫുടബോള്‍, വടംവലി എന്നീ ഗ്രൂപ് ഇനങ്ങളും പെനാല്‍റ്റി ഷൂട്ട് ഔട്ട്, 100 മീറ്റര്‍ ഓട്ട മത്സരം, ബോള്‍ ത്രോ, ഫണ്‍ ഗെയിം തുടങ്ങിയ വ്യക്തിഗത ഇനങ്ങളുമടങ്ങുന്നതായിരുന്നു മത്സരം.
ഫുടബോള്‍ മത്സരത്തില്‍ അസീസിയയും വടംവലിയില്‍ അല്‍ ഹംറ മേഖലയും ജേതാക്കളായി. വ്യക്തിഗത മത്സര ഇനങ്ങളില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ സുഹൈര്‍, 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ അജ്മല്‍ അബ്ദുല്‍ ഗഫൂര്‍, ബാസ്‌കറ്റ് ബോള്‍ ത്രോയില്‍ നസറുദ്ദീന്‍, ഫണ്‍ ഗെയിമില്‍ ഷറഫുദ്ദീന്‍ എന്നിവര്‍ ജേതാക്കളായി. വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളില്‍ സുമയ്യ തമീം, റഹ്മത്ത്, സ്വാലിഹ, ഹാജറ, ഫൈഹാ അന്‍വര്‍, ഫാത്തിമ ഹനിയ്യ, മിന്‍ഹാ ലത്തീഫ് എന്നിവര്‍ ജേതാക്കളായി. റഹീം വയനാട് മത്സരങ്ങള്‍ നിയന്ത്രിച്ചു.
ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങല്‍ മാര്‍ച്ച് പാസ്റ്റിന്റെ സെല്യൂട്ട് സ്വീകരിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഫി കോഴിക്കോട്, എ.കെ. സൈതലവി, തുടങ്ങിയവര്‍ സംസാരിച്ചു.
സംഘാടക സമിതി കണ്‍വീനര്‍ ഹാഷിം ത്വാഹാ, അബ്ദു സുബ്ഹാന്‍, കബീര്‍ മൊഹ്‌സിന്‍, എം പി അഷ്‌റഫ്, ഷഫീക് മേലാറ്റൂര്‍, വേങ്ങര നാസര്‍, അമീര്‍ ഷറഫുദീന്‍, റഷീദ് പാലക്കാവളപ്പില്‍, നിഹാര്‍ കടവത്ത്, ഹംസ എടത്തനാട്ടുകര, ഹസന്‍ അശ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓവറാള്‍ ചാമ്പ്യന്മാരായ അല്‍ ഹംറ മേഖലക്കു സി. എച്. ബഷീര്‍ ട്രോഫി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."