ഡീസല്‍ വിലവര്‍ധനവ്: സര്‍വിസ് തുടരാനാവില്ലെന്ന് ബസുടമകള്‍
കാസര്‍കോട്: രൂക്ഷമായ ഡീസല്‍ വിലവര്‍ധനവ് മൂലം ബസുടമകള്‍ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളപ്പെടുകയാണെന്നും വര്‍ധിപ്പിച്ച ഡീസല്‍ വില കുറക്കുകയോ സബ്‌സിഡി നല്‍കുകയോ ചെയ്യാത്തപക്ഷം ഇനിയും നഷ്ടം സഹിച്ചുള്ള സര്‍വിസ് തുടരാനാവില്ലെന്നും കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ യോഗം വ്യക്തമാക്കി.
കാസര്‍കോട് ജില്ലയില്‍ 800 ഓളം ബസുകള്‍ സര്‍വിസ് നടത്തിയിരുന്നതാണ്. എന്നാല്‍ 400 ബസുകള്‍ മാത്രമേ ഇപ്പോള്‍ സര്‍വിസ് നടത്തുന്നുള്ളൂ. അതില്‍ തന്നെ കുറേ ബസുകള്‍ വരുമാന നഷ്ടം കാരണം ജി ഫോം നല്‍കി കയറ്റിവച്ചിരിക്കുകയാണ്. നഷ്ടം കാരണം അവധി ദിവസങ്ങളിലും മറ്റും സര്‍വിസ് നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എന്‍.എം ഹസൈനാര്‍ അധ്യക്ഷനായി. സെക്രട്ടറി സി.എ മുഹമ്മദ്കുഞ്ഞി, ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, എം.എ അബ്ദുല്ല, സലീം, എന്‍.എം മുഹമ്മദ്, പി.എ മുഹമ്മദ്കുഞ്ഞി, രാധാകൃഷ്ണന്‍, കെ.എന്‍ ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."