കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭക്ക് സാധ്യതയെന്ന് സര്‍വെ
ബംഗളൂരു: രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കു മന്ത്രിസഭക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വെ. സര്‍ക്കാര്‍ രൂപീകരണത്തില്‍ ജനതാദള്‍ എസ് ഒരു നിര്‍ണായക പങ്കു വഹിക്കുമെന്നും സര്‍വ്വെയില്‍ പറയുന്നു.
ഭരണകക്ഷിയായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയും മൂന്നാമത് ജനതാദള്‍ സെക്കുലറും എത്തുമെന്നാണ് ടൈംസ് നൗ വി.എം.ആര്‍ സര്‍വെ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം സ്ഥാനത്ത് എത്തുന്ന ജെ.ഡി.എസിന്റെ തീരുമാനം ആയിരിക്കും കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിവെക്കുക.
224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 113 സീറ്റ് ആണ്. സര്‍വെ പ്രകാരം കോണ്‍ഗ്രസിന് 91ഉം ബി.ജെ.പിക്ക് 89ഉം സീറ്റുകളാണ് ലഭിക്കുക.
ജെ.ഡി.എസ്-ബി.എസ്.പി സഖ്യം 40 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലം കാണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇറക്കിയ ലിംഗായത്ത് കാര്‍ഡ് കാര്യമായി സഹായിക്കില്ലെന്ന് ടൈംസ് നൗ സര്‍വെ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന തരത്തില്‍ സിഫോര്‍ ഏജന്‍സി സര്‍വെ ഫലം പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ് സീറ്റ് നില 123ല്‍ നിന്ന് 126 ആകും. ബി.ജെ.പിയുടേത് 40ല്‍ നിന്ന് 70 ആയി ഉയരും. എന്നാല്‍, 40 സീറ്റ് ലഭിച്ച ജെ.ഡി.എസ് 27 സീറ്റിലേക്ക് ഒതുങ്ങുമെന്നുമായിരുന്നു സര്‍വെയില്‍ ഉണ്ടായിരുന്നത്.
അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരാണ് ജനങ്ങള്‍ മുന്നോട്ടു വെക്കുന്നത്. ബി.ജെ.പിയുടെ ബി.എസ് യെദിയൂരപ്പയും ജെ.ഡി.എസിന്റെ എച്ച്.ഡി കുമാരസ്വാമിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."