HOME
DETAILS
MAL
ഫൂട്‌വോളി: ഇന്ത്യ ക്വാര്‍ട്ടറില്‍
backup
April 24 2018 | 19:04 PM
ബാങ്കോക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ആരംഭിച്ച ലോക ഫൂട്‌വോളി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ആദ്യ ദിനത്തിലെ മത്സരം നേപ്പാളും ഇന്ത്യയും തമ്മിലായിരുന്നു. ഈ മത്സരത്തില്‍ നേപ്പാള്‍ ടീം മൈതാനത്തിറങ്ങാന്‍ വൈകിയതിനാല്‍ ഇന്ത്യക്ക് വാക്ക് ഓവര്‍ ലഭിച്ചു. രണ്ടാമത്ത മത്സരത്തില്‍ ഇന്ത്യ കൊറിയയെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. സ്‌കോര്‍ 18 -13, 18-16. കോഴിക്കോട് കുന്ദമംഗലം സ്വദേശി മുഹമ്മദ് ജസാറിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ന് ഇറാനുമായി ഇന്ത്യ മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."