HOME
DETAILS
MAL
ആസാറാം ബാപ്പു കേസ്: വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ പിതാവ്
backup
April 25 2018 | 07:04 AM
ജോധ്പൂര്‍: ആസാറാം ബാപ്പു കുറ്റക്കാരനെന്ന കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ പിതാവ്. തങ്ങള്‍ക്ക് നീതി കിട്ടിയെന്ന് അദ്ദേഹം പ്രതികരിച്ചു. കേസില്‍ പിന്തുച്ചവര്ക്ക് നന്ദി പറഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ആസാറാം ബാപ്പുവിന് കടുത്ത ശിക്ഷ കിട്ടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
അതേ സമയം, ശിക്ഷ വിധി സംബന്ധിച്ച് ആസാറാം ബാപ്പുവിന്റെ വക്താവും പ്രതികരണം നടത്തി. കേസിലെ വിധി സംബന്ധിച്ച് തങ്ങളുടെ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോധ്പൂര്‍ വിചാരണ കോടതിയാണ് ആശാറാം ബാപ്പുവിനെയും മറ്റ് മൂന്നുപേരെയും ബലാല്‍സംഗകേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രണ്ട് പേരെ വെറുതെ വിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."