HOME
DETAILS

പ്രകൃതിക്ക് കുട ചൂടി പച്ചപട്ടണിയിച്ച് പരിസ്ഥിതി ദിനാഘോഷം

  
backup
June 05 2016 | 22:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%9a%e0%b5%8d

വടക്കാഞ്ചേരി: പ്രകൃതിക്ക് കുട ചൂടി വൃക്ഷത്തൈകള്‍ നട്ട് പച്ച പട്ടണിയിച്ച് നാടെങ്ങും പരിസ്ഥിതി ദിനാഘോഷം നടന്നു. വൃക്ഷത്തൈ വിതരണം, നട്ടുപിടിപ്പിക്കല്‍, ബോധ വല്‍ക്കരണ ക്ലാസുകള്‍, മാലിന്യ നിര്‍മ്മാര്‍ജനയജ്ഞം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. വടക്കാഞ്ചേരി നഗരസഭ പരിസ്ഥിതി ദിനത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. നഗരസഭ തല പരിപാടി മിണാലൂര്‍ ഗ്രൗണ്ടില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്‍ അധ്യക്ഷനായി. സംസ്ഥാന പരിസ്ഥിതി മിത്ര അവാര്‍ഡ് ജേതാവ് രാമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എന്‍ ലളിത, എല്‍.കെ പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 41 ഡിവിഷനുകളിലും ശുചീകരണ പ്രവര്‍ത്തനം നടന്നു. കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. എങ്കക്കാട്, ഓട്ടുപാറ, മംഗലം വെസ്റ്റ്, മംഗലം ഡിവിഷനുകളില്‍ പാഴ്‌വസ്തു ശേഖരണവും ഉണ്ടായി.
 വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍, വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുമ്പളങ്ങാട് അങ്കണ്‍വാടിയില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം അങ്കണ്‍വാടി കോമ്പൗണ്ടില്‍ തെങ്ങിന്‍ തൈ വെച്ച് കൗണ്‍സിലര്‍ എ.എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
 മുന്‍ മെമ്പര്‍ ഉഷാ ദേവി, അജീഷ് കര്‍ക്കിടകത്ത് സംസാരിച്ചു. കുമ്പളങ്ങാട് വായനശാലയും യുവരശ്മി ക്ലബ്ബും സംയുക്തമായി നടത്തിയ പരിപാടിക്ക് വായനശാലാ സെക്രട്ടറി എം.വി സുരേഷ്, പ്രജേഷ്, ശാരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. എങ്കക്കാട് ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സൗജന്യ വൃക്ഷത്തൈ വിതരണം നടന്നു. മുസ്‌ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി പരിസരത്ത് വൃക്ഷ തൈകള്‍ നട്ടു.
വടക്കാഞ്ചേരി എസ്.ഐ ജോണി വൃക്ഷത്തൈ നട്ടു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജെ റീന, ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ ചെറുവായില്‍, ബഷീര്‍ പരുത്തിപ്ര, മനോജ്, ഹംസ, പി.എസ് മുഹമ്മദ് ലത്തീഫ്, ഡോക്ടര്‍മാരായ പോള്‍, സുജയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഗരസഭ സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ ക്ലാസിന്റെ നേതൃത്വത്തില്‍ നടന്ന വൃക്ഷത്തൈ നടീല്‍ നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
 പരിസ്ഥിതി പ്രവര്‍ത്തകന്‍ കോശി തോമസ് ക്ലാസെടുത്തു. ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ആര്‍ രാജു, നോഡല്‍ പ്രേരക് ടി.എല്‍ സജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ നഗരം ശുചീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി തമ്പി മണി, പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ: സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരിദാസ് നേതൃത്വം നല്‍കി.
വള്ളത്തോള്‍നഗര്‍ പഞ്ചായത്തും ജനമൈത്രി പൊലിസും, സംയുക്തമായി പഞ്ചായത്ത് അംഗണത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ ഉദ്ഘാടനം ചെയ്തു.
 വൈസ് പ്രസിഡന്റ് എം.സുലൈമാന്‍, എ.എസ്.ഐമാരായ അബ്ദുള്‍ ഖാദര്‍, വിത്സന്‍ ചെറിയാന്‍ നേതൃത്വം നല്‍കി. പഞ്ചായത്തിലെ പതിനാറ് വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ചെറുതുരുത്തി പൊലിസ് സ്റ്റേഷനില്‍ എസ്.ഐ ജിജിന്‍ ജോസഫ് വൃക്ഷത്തൈ നട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago