HOME
DETAILS

പ്രകൃതിയുമായി ഇഴുകി ചേര്‍ന്നുള്ള ജീവിതശൈലി സംസ്‌കാരമാക്കണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

  
backup
June 05 2016 | 22:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%b4%e0%b5%81%e0%b4%95%e0%b4%bf-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d

വാടാനപ്പള്ളി: പ്രകൃതിയുമായി ഇഴുകി ചേര്‍ന്നുള്ള ജീവിതശൈലി സംസ്‌കാരമാക്കി രൂപപ്പെടുത്താന്‍ പുതിയ തലമുറ ശ്രമിക്കണമെന്ന് കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏങ്ങണ്ടിയൂര്‍ എം.ഐ മിഷന്‍ ആശുപത്രിയില്‍ നടന്ന ഹരിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ശുദ്ധജലവും ശുദ്ധ വായുവും വരും തലമുറയുടേയും അവകാശമാണെന്ന ബോധം നമുക്കുണ്ടാകണം. ആയുസ് വര്‍ധിക്കുന്നെങ്കിലും മനുഷ്യര്‍ ആരോഗ്യമില്ലാത്തവരായി മാറുകയാണ്. പരിസ്ഥിതി എന്ന അടിത്തറ നഷ്ടപ്പെടുത്തിയുള്ള ഒരു വികസനവും സാധ്യമല്ല. പ്രകൃതിയുമായുള്ള ബന്ധത്തില്‍ നിന്ന് അകന്നതാണ് പുതിയ തലമുറയുടെ ആരോഗ്യത്തിന് കോട്ടം വരുത്തുന്നത്. ജൂണ്‍ അഞ്ചിന് മാത്രമല്ല, എല്ലാ ദിവസവും പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാവരും മുന്നോട്ടു വരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഫ്.സി.സി സന്യാസ സമൂഹം പുറത്തിറക്കിയ സ്റ്റിക്കറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍ അധ്യക്ഷനായിരുന്നു. ഫോറസ്റ്റ് കാന്‍സര്‍വേറ്റര്‍ ജോര്‍ജ് മാത്തച്ചന്‍ മുഖ്യാതിഥിയായി. മണിപ്പൂര്‍ സര്‍വകലാശാല ഇക്കോ ഇമ്മ്യൂണോളജി വിഭാഗം പ്രൊഫസര്‍ മദര്‍ ഡോ.റോസ് അസില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ് ജയനെ ചടങ്ങില്‍ ആദരിച്ചു. എം.ഐ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട്, സൂപ്രണ്ട് ഡോ.വര്‍ഗീസ് പഞ്ഞിക്കാരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജിമ്മി എടക്കളത്തൂര്‍ സംസാരിച്ചു.
 ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കുള്ള കറിവേപ്പ്, മുരിങ്ങ തൈകളുടെ വിതരണം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ജെ ഒനില്‍ നിര്‍വ്വഹിച്ചു. ചടങ്ങിന് ശേഷം ആശുപത്രി അങ്കണത്തില്‍ വൃക്ഷത്തൈ നട്ടാണ് മന്ത്രി മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago