HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി: നിയമപോരാട്ടത്തിനുള്ള അംഗീകാരമെന്ന് യു.ഡി.എഫ്

  
backup
April 26, 2018 | 1:50 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d-3

 

 

പൊന്നാനി: നഗരസഭയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി യു.ഡി.എഫിന്റെ നിയമ പോരാട്ടത്തിനുള്ള അംഗീകാരമാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഒന്നാം വാര്‍ഡായ അഴീക്കലിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍നഗരസഭാ സെക്രട്ടറിയും സൂപ്രïും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നടപടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തീരദേശ മേഖല ഉള്‍പ്പെടെ പല വാര്‍ഡുകളും സി.പി.എമ്മിന് വിജയിക്കാനായത് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയാണ് എന്ന യു.ഡി.എഫിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മുഴുവന്‍ കള്ളത്തരങ്ങള്‍ക്കും നേതൃത്വം നല്‍കിയ നഗരസഭാ ചെയര്‍മാന്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ നഗരസഭാ ഭരണസമിതിക്കെതിരേ നിയമ പോരാട്ടം തുടരുമെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അഹമ്മദ് ബാഫഖി തങ്ങള്‍, വി.പി ഹുസൈന്‍കോയ തങ്ങള്‍, എം. അബ്ദുല്‍ലത്തീഫ്, യു. മുനീബ്, സി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി

Kerala
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വനിതകള്‍ക്കായുള്ള സൗജന്യയാത്ര 'പ്രിയദര്‍ശിനി' 15ാം തിയ്യതി മുതല്‍; സൗകര്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  a month ago
No Image

വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരുന്നതില്‍ അതൃപ്തി; സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി. ശിവന്‍കുട്ടി

Kerala
  •  a month ago
No Image

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 13 മരണം

International
  •  a month ago
No Image

പാലാ നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍; ചേംബറില്‍ പൊലിസ് അതിക്രമിച്ചു കയറിയെന്നും പരാതി 

Kerala
  •  a month ago
No Image

എഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്കില്ല, എഴുതാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്; എന്‍ടിഎ വീണ്ടും പ്രതിക്കൂട്ടില്‍; നിഫ്റ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണം

National
  •  a month ago
No Image

നീറ്റ് പുനപരീക്ഷ എഴുതാൻ അനുവദിക്കണം; കോടതിയിൽ ഹരജി നൽകി നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രതി 

National
  •  a month ago
No Image

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

National
  •  a month ago
No Image

മാസപ്പടി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ സാവകാശം ചോദിച്ചേക്കും; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി

Kerala
  •  a month ago