HOME
DETAILS

അനില്‍കുമാറിന്റെ മരണം; അന്വേഷണത്തില്‍ അനാസ്ഥയെന്ന് ബന്ധുക്കള്‍

  
backup
April 26 2018 | 04:04 AM

%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85


കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ എരുമക്കൊല്ലി ചോലയില്‍ അനില്‍കുമാര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മേപ്പാടി പൊലിസ് അനാസ്ഥ കാട്ടുന്നതായി ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് രാത്രി എട്ട് മണിക്കും 9.45നും ഇടയിലുള്ള സമയം കുന്നമ്പറ്റക്കും കൂട്ടമുണ്ടക്കും മധ്യേയുള്ള ഏഴാംനമ്പര്‍ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിലാണ് അനില്‍കുമാര്‍ മരണപ്പെട്ടത്.
അനില്‍കുമാര്‍ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ മേപ്പാടി പൊലിസ് തികഞ്ഞ അനാസ്ഥ കാട്ടുകയായിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് പൊലിസ് സംഭവ സ്ഥലം സന്ദര്‍ശിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ചുണ്ടേല്‍ മുതല്‍ മേപ്പാടി വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ എടുത്തിട്ടും ഒരു തെളിവും ലഭിച്ചില്ലെന്നാണ് പൊലിസ് പറയുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇതേ റൂട്ടിലെ ഒരു വീടില്‍ നിന്നും ഏറെ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പൊലിസ് പരിശോധനക്ക് ശേഷം ഇത് മായ്ച്ചു കളഞ്ഞെന്നും ഇവര്‍ പറയുന്നു. സംഭവം സംബന്ധിച്ച പൊലിസിന്റെ എഫ്.ഐ.ആറിലും വ്യക്തയില്ല. 28-3-2018ന് സ്‌റ്റേഷനില്‍ അറിയിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ മരണപ്പെട്ട 27-3-2018ന് രാത്രി തന്നെ വിവരം പൊലിസില്‍ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
ലോക്കല്‍ പൊലിസ് അന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ കേസ് തെളിയിക്കാന്‍ ഉന്നത അന്വേഷണം നടത്തണമെന്നും ഈ ആവശ്യവുമായി ജനകീയ സമിതി രൂപീകരികരിച്ചതായും അവര്‍ പറഞ്ഞു. വയനാട് എസ്.പി, ജില്ലാ കലക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, ഡി.ജി.പി, നിയമമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അനില്‍കുമാറിന്റെ മാതാവ് രാധ, ഭാര്യ ജിബി, ബന്ധുക്കളായ ടി.പി വിപിന്‍, സതി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  17 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago