എണ്ണ കമ്പനികളുടെ ക്രൂരതയ്ക്ക് ഇന്ത്യന്‍ ജനതയെ വിട്ടുകൊടുക്കരുതെന്ന്
കൊല്ലം: രാജ്യത്തെ തൊഴിലാളികളും സാധാരണക്കാരും രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുമ്പോള്‍ വീണ്ടും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന പിന്‍വലിച്ചുകൊണ്ടും വില നിയന്ത്രണം എണ്ണ കമ്പനികളില്‍ നിന്ന് എടുത്ത് മാറ്റാനും കേന്ദ്ര സര്‍ക്കാരും അധികനികുതി വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ നേതൃസമ്മേളനം ആവശ്യപ്പെട്ടു.
വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി തൊഴിലാളികളും ബഹുജനസംഘടനകളും പ്രതിഷേധമുയര്‍ത്തണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എന്‍. അഴകേശന്‍ ആവശ്യപ്പെട്ടു. ജോസ് വിമല്‍രാജ് അധ്യക്ഷത വഹിച്ചു. യൂസഫ് കുഞ്ഞ്, വടക്കേവിള ശശി, മൈലക്കാട് സുനില്‍ സംസാരിച്ചു.ജില്ലാ ഭാരവാഹികള്‍: ജാസ് വിമല്‍രാജ് (പ്രസി), ഫിലിപ്പ്, മൈലക്കാട് സുനില്‍ (വൈ. പ്രസി), ഗോപികാ റാണി, പനയം സജീവ്, ശ്രീനിവാസന്‍, ഒ.ബി രാജേഷ്, നോയല്‍, ഹക്കീം, എ.കെ താജുദ്ദീന്‍, ചേമ്പില്‍ രഘു (സെക്ര),
പനയം ഷീല, മുനീര്‍ ബാബു, ശിവപ്രസാദ്, ജയശ്രീ രമണന്‍, ഇരുമ്പനങ്ങാട് ബാബു, സുരേഷ് പണിക്കര്‍, തെക്കുംഭാഗം ഭദ്രന്‍, കുളത്തൂപ്പുഴ സുനില്‍, നൗഷാദ് (റീജി. പ്രസി), അഷറഫ് ഖാന്‍ (ട്രഷ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."