പരിസ്ഥിതി സംരക്ഷണം ഒരു ദിവസത്തേക്ക് ഒതുങ്ങരുത്: മേയര്‍
കൊല്ലം: പരിസ്ഥിതി ദിനത്തില്‍ പരിപാടികള്‍ നടത്തി അവസാനിപ്പിക്കാതെ സന്നദ്ധ സംഘടനകള്‍ പ്രകൃതിക്കുവേണ്ടിയും നാടിനുവേണ്ടിയും ചവറ് സംസ്‌ക്കരണം ഉള്‍പ്പടെയുള്ള
പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു ആവശ്യപ്പെട്ടു.
പണ്ഡിറ്റ്ജി നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ്ജി നാഷണല്‍ ഫൗണ്ടേഷന്‍ കൊല്ലം നഗരത്തിന്റെ വിവിധ റോഡുകളില്‍ ആയിരം വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിക്കു തുടക്കമിട്ടു. ആദ്യ ഘട്ടമായി കൊച്ചുകൊടുങ്ങല്ലൂര്‍ ജങ്ഷന്‍ മുതല്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ വരെ പത്ത് വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിച്ചു. ഓരോ തൈയ്ക്കും ഓരോ മഹതവ്യക്തിയടെ പേര് നല്‍കും.
യോഗത്തില്‍ ഡി.ഗീതാകൃഷ്ണന്‍ അധ്യക്ഷനായി. കൃഷ്ണവേണി ശര്‍മ്മ, അഡ്വ.വിഷ്ണു സുനില്‍ പന്തളം, എം.എസ്.സിദ്ധീഖ്, എ.ഡി.രമേഷ്, ഉളിയക്കോവില്‍ ശശി, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, കുരീപ്പുഴ ഷാനവാസ്, ബിജു ലൂക്കോസ്, ഷെഫീക്ക് കിളികൊല്ലൂര്‍, രജ്ഞിത്ത് കലുങ്കുമുഖം, വസന്തകുമാരി, ശ്രീകുമാരി, സുനില്‍ തിരുമുല്ലാവാരം, ആഷിഖ് പള്ളിത്തോട്ടം, അജു ചിന്നക്കട, സുദേവ് കരുമാലില്‍, ഉളിയക്കോവില്‍ രാജേഷ്, ഉല്ലാസ്, പി.വിജയന്‍, ആഷിഖ് ബൈജു, നിര്‍മ്മല, രാജീവ് പുത്തന്‍പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരുനാഗപ്പള്ളി: താലൂക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈകളുടെ വിതരണവും നടന്നു. കരുനാഗപ്പള്ളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ശോഭന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു.
വൃക്ഷത്തൈ വിതരണം നഗരസഭാ പ്രതിപക്ഷനേതാവ് എം.കെ.വിജയഭാനു നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. പൗരസമിതി ജന:സെക്രട്ടറി കുന്നേല്‍ രാജേന്ദ്രന്‍, കമറുദ്ദീന്‍ മുസ്ലിയാര്‍, അഡ്വ.സി.പി. പ്രിന്‍സ്, തെക്കടത്ത് ഷാഹുല്‍ ഹമീദ് വൈദ്യര്‍, ഡോ. അമ്പിളി, മജീദ് ഖാദിയാര്‍, വര്‍ഗീസ്മാത്യു കണ്ണാടിയില്‍, വി.കെ. രാജേന്ദ്രന്‍, മജീദ് ഒട്ടത്തില്‍, പി.ജി.തോമസ്, ഗോപന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊല്ലം: ജില്ലാ ശുചിത്വ മിഷന്റേയും ക്വയിലോണ്‍ സോഷ്യല്‍ സര്‍വ്വീസിന്റേയും(ക്യൂ.എസ്.എസ്) സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം കൊല്ലം കലക്ട്രേറ്റില്‍ നടന്നു.
കൊല്ലം ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, അസി. കോര്‍ഡിനേറ്റര്‍ ബി രാധാകൃഷ്ണപിള്ള, ക്യൂ.എസ്.എസ് ഡയറക്ടര്‍ ഫാ. പയസ് മല്യ എന്നിവര്‍ നേതൃത്വം ന
ല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."