അജാനൂര്‍ കൃഷിഭവന്റെ പച്ചക്കറി വിപണനകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി
അജാനൂര്‍: അജാനൂര്‍ കൃഷിഭവന്റെ കീഴില്‍ നിര്‍മിച്ച പച്ചക്കറി വിപണ കേന്ദ്രം കേരള മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് കോട്ടച്ചേരി മന്‍സൂര്‍ ഹോസ്പിറ്റലിന്റെ മുമ്പിലാണ് ഇതു പണിതിട്ടുള്ളത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഓരോ കൃഷിഭവനും കീഴിലായി ഒരു വിഷരഹിത പച്ചക്കറി വിപണ കേന്ദ്രം തുടങ്ങുക എന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് അജാനൂര്‍ കൃഷിഭവന്‍ ഇതു നിര്‍മിച്ചതെന്ന് കൃഷി ഓഫിസര്‍ പി.വി ആര്‍ജിത പറഞ്ഞു.
കൃഷി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കൃഷിക്കാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കാര്‍ഷിക ഉല്‍പന്നങ്ങളായിരിക്കും ഇവിടെ വില്‍പനക്കു വെക്കുക. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്കു ന്യായമായ വില ലഭിക്കും. അതേസമയം പൊതു ജനങ്ങള്‍ക്ക് കലര്‍പ്പില്ലാത്തതും ആരോഗ്യത്തിനു ഹാനികരമല്ലാത്തതുമായ ജൈവവളം മാത്രം ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ ലഭ്യമാകാനും സാഹചര്യമുണ്ടാകുമെന്നും അവര്‍ പറഞ്ഞു .
2,85,000 രൂപ ചെലവഴിച്ചാണ് ഇതു നിര്‍മിച്ചിട്ടുള്ളത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."