ജുബൈലോത്സവത്തിനു വെള്ളിയാഴ്ച സമാപനം; മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
ദമാം: ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ത്രൈമാസ പരിപാടി ജുബൈലോത്സവം വെള്ളിയാഴ്ച സമാപിക്കും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരികസംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജുബൈലോത്സവത്തിന്റെ ഭാഗമായി കുടുംബസംഗമം, പാചക മത്സരം, മൈലാഞ്ചിയിടല്‍ മത്സരം, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ബാറ്റില്‍ ഓഫ് പ്രശ്‌നോത്തരി, ഖവ്വാലി ആലാപനം തുടങ്ങിയ വിവിധ പരിപാടികള്‍ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വെള്ളിയാഴ്ച നടക്കുന്ന സാംസ്‌കാരികസംഗമത്തില്‍ നിര്‍വഹിക്കും. വിവിധ മത്സരങ്ങളുടെ അവസാന റൗണ്ട് മത്സരവും അന്ന് നടക്കും. പ്രവിശ്യയിലെ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി കിഴക്കന്‍ മേഖല ഭാരവാഹികള്‍ക്കുള്ള സ്വീകരണവും നല്‍കും. വിവിധ കലാപ്രകടനങ്ങളും സംഗീതവിരുന്നും അരങ്ങേറുന്ന പരിപാടിയില്‍ വനിതകള്‍ക്ക് പ്രത്യേകം സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. യു.എ റഹീം, മുഹമ്മദലി ഫാസ്, അഷ്‌റഫ് ചെട്ടിപ്പടി, നൗഷാദ് തിരുവനന്തപുരം, അബ്ദുല്‍ സലാം ആലപ്പുഴ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."