കുട്ടികളെ പ്രകൃതി സ്‌നേഹികളാക്കി വളര്‍ത്തണം: മമ്മൂട്ടി
തൊടുപുഴ: കുട്ടികളെ പ്രകൃതി സനേഹികളാക്കി വളര്‍ത്തണമെന്നും പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യരുതെന്നും പത്മശ്രീ മമ്മൂട്ടി.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്യൂവര്‍ ലിവീംഗ് എന്ന സന്നദ്ധ സംഘടന സംഘടപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗസ്ത്യ മരത്തിന്റെ തൈ നട്ടുകൊണ്ടാണ് മമ്മൂട്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പരിസ്ഥിതി ദിനത്തില്‍ മാത്രം പരിസ്ഥിതി പ്രവര്‍ത്തനമൊതുങ്ങരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ കെ ദാസ് മലയാറ്റില്‍, ലക്ഷ്മി എന്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് മമ്മൂട്ടിക്ക് ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ പൊലിസ് മേധാവി കെ വി ജോസഫ്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പാഴേരി, സുധ ദാസ്, ഭവാനിയമ്മ, രാമചന്ദ്രന്‍, ജെയിന്‍ എം ജോസഫ്, പുന്നുസ്, ഡോ അജി പി എന്‍, രാജിവ് എന്‍ യു, ഹാരിസ് മുഹമ്മദ് പങ്കെടുത്തു. സ്‌കൂള്‍ ഡീന്‍ ശശികുമാര്‍ നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."