HOME
DETAILS

ഇന്ധന വില വര്‍ധന: യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കും

  
backup
April 26, 2018 | 7:27 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d

 


തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്ധനവില വര്‍ധനക്കെതിരേ മെയ് രണ്ടിന് രാജ്ഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. കാളവണ്ടിയിലും സൈക്കിളിലും കാല്‍നടയായുമായിരിക്കും നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനിലെത്തുകയെന്ന് മുന്നണി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ധനവില വര്‍ധനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഷയിലാണ് സംസ്ഥാന സര്‍ക്കാരും സംസാരിക്കുന്നത്. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന വിഹിതം വേണ്ടെന്നുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകുന്നില്ല.
സംസ്ഥാനത്ത് അടിക്കടിയുള്ള പൊലിസ് കസ്റ്റഡി മരണങ്ങള്‍ക്കെതിരേ മെയ് എട്ടിന് കലക്ടറേറ്റുകളും സെക്രട്ടേറിയറ്റും പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും. രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്ത് ആറു കസ്റ്റഡി മരണങ്ങളാണ് നടന്നത്. പിണറായി സര്‍ക്കാര്‍ പൊലിസിനെ കയറൂരിവിട്ടിരിക്കുകയാണ്. തൃശൂര്‍ പൂരത്തിനു പോകാന്‍ സമയം കണ്ടെത്തിയ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചില്ല.
ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നടക്കുന്ന മെയ് 18ന് സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് വഞ്ചനാദിനമായി ആചരിക്കും. നിയോജക മണ്ഡലങ്ങളിലെ ഓരോ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഇതില്‍ പങ്കെടുപ്പിക്കും. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാരിനെതിരേ യു.ഡി.എഫ് കുറ്റപത്രം തയാറാക്കും. പ്രതിഷേധ കൂട്ടായ്മകളില്‍ ഈ കുറ്റപത്രം വായിക്കും. പിന്നീട് ഇതു പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും.
വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി മുന്നണിവിട്ടെങ്കിലും ആ പാര്‍ട്ടിയിലെ ഒരുവിഭാഗം യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.
തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കോവളത്ത് വിദേശ വനിത ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ പരിശോധനകളിലെ കാലതാമസം; അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിലെത്തണം; മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  a month ago
No Image

ഈദ് അൽ ഇത്തി‍ഹാദ്: ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്

uae
  •  a month ago
No Image

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

International
  •  a month ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  a month ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  a month ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  a month ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  a month ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  a month ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  a month ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  a month ago