HOME
DETAILS

യുവേഫ ചാംപ്യന്‍സ് ലീഗ് സെമി ഒന്നാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെ 1-2ന് വീഴ്ത്തി റയല്‍ മാഡ്രിഡ്

  
backup
April 26, 2018 | 7:48 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b5%87%e0%b4%ab-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8-4

 

 

മ്യൂണിക്ക്: ചാംപ്യന്‍സ് ലീഗിലെ റയല്‍ മാഡ്രഡിന്റെ അപ്രമാദിത്വത്തിന് അലയന്‍സ് അരീനയിലും മാറ്റമുണ്ടായില്ല.
സ്പാനിഷ് ടീമുകള്‍ക്ക് മുന്‍പില്‍ കളി മറക്കുന്ന പതിവ് സ്വന്തം തട്ടകത്തിലും ബയേണ്‍ മ്യൂണിക്ക് ആവര്‍ത്തിച്ചപ്പോള്‍ സെമി ഫൈനലിന്റെ ഒന്നാം പാദത്തില്‍ 1-2ന് വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ് ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്ക് കൂടുതല്‍ അടുത്തു. രണ്ടാം പാദത്തില്‍ വന്‍ തിരിച്ചുവരവ് നടത്തിയാല്‍ മാത്രം ബാവേറിയന്‍സിന് ഫൈനല്‍ ബര്‍ത്ത് പ്രതീക്ഷിക്കാം.
മാര്‍ക്കോ അസന്‍സിയോ എന്ന താരത്തിന്റെ സാന്നിധ്യമായിരുന്നു ഇന്നലെ ബയേണും റയലും തമ്മിലുള്ള പ്രധാന വ്യത്യാസം. ജോഷ്വാ കിമ്മിചിലൂടെ ആദ്യം ലീഡെടുത്ത ബയേണിനെതിരേ മാഴ്‌സലോയുടെ ഗോളില്‍ സമനിലയില്‍ പിടിക്കാന്‍ റയലിനായി. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ഇസ്‌ക്കോയെ മാറ്റി അസെന്‍സിയോയെ ഇറക്കി റയല്‍ കോച്ച് സിനദിന്‍ സിദാന്‍ നടത്തിയ നീക്കം എളുപ്പത്തില്‍ ഫലം കണ്ടു. വിജയവും മുന്‍തൂക്കവും നല്‍കിയ ഗോളിലൂടെ കോച്ച് തന്നിലര്‍പ്പിച്ച വിശ്വാസം അസന്‍സിയോ കാത്തു.
മുന്നേറ്റത്തിന്റെ ഫോമില്ലായ്മയും ഇടയ്ക്ക് വച്ച് ആര്യന്‍ റോബന് പരുക്കേറ്റതുമെല്ലാം ബയേണിനെ പിന്നോട്ടടിച്ചു. കളിയില്‍ പന്തടക്കത്തിലും ആക്രമണം നടത്തുന്നതിലും പാസിങിലൂടെ കളി മെനഞ്ഞതിലുമെല്ലാം ബയേണ്‍ മുന്നില്‍ നിന്നു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഗോളടിക്കാന്‍ മറന്നതും ലഭിച്ച അവസരങ്ങളെല്ലാം തുലച്ചു കളഞ്ഞതും ബാവേറിയന്‍സിന്റെ വിധി നിര്‍ണയിച്ചു.
കളി തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ റോബന് പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നു. എങ്കിലും തന്റെ മുന്‍ ക്ലബിനെതിരേ ജെയിംസ് റോഡ്രിഗസ് നിറഞ്ഞു കളിച്ചത് ബയേണിന് ആശ്വാസം നല്‍കുന്നതായിരുന്നു.
28ാം മിനുട്ടില്‍ റോഡ്രിഗസിന്റെ പാസില്‍ നിന്ന് കിമ്മിച് വല ചലിപ്പിച്ച് ബയേണിന് ലീഡൊരുക്കി. ഗോള്‍ വഴങ്ങിയതോടെ റയല്‍ ഉണര്‍ന്നുകളിച്ചു. അതിന്റെ ഫലം ആദ്യ പകുതി തീരും മുന്‍പ് തന്നെ അവര്‍ക്ക് ലഭിച്ചു. ഡാനിയല്‍ കാര്‍വജലിന്റെ പാസില്‍ നിന്ന് 44ാം മിനുട്ടില്‍ മാഴ്‌സലോ റയലിന് സമനിലയൊരുക്കി.
രണ്ടാം പകുതിയില്‍ അസന്‍സിയോയുടെ വരവ് റയലിന്റെ കളിയില്‍ മാറ്റം വരുത്തി. ഇറങ്ങി പത്ത് മിനുട്ടിനുള്ളില്‍ തന്നെ അസന്‍സിയോ തന്റെ മൂല്യം വെളിവാക്കി.
ലൂക്കാസ് വാസ്‌ക്വസിന്റെ പാസില്‍ നിന്ന് 57ാം മിനുട്ടില്‍ അസന്‍സിയോ ഗോള്‍ നേടി റയലിന് രണ്ട് എവേ ഗോളിന്റെ വ്യക്തമായ മുന്‍തൂക്കവും വിജയവും സമ്മാനിച്ചു. സീസണില്‍ ഹാട്രിക്ക് കിരീടമെന്ന ജുപ് ഹെയ്‌നക്‌സിന്റെ പ്രതീക്ഷയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ് സ്വന്തം തട്ടകത്തിലെ ബയേണ്‍ മ്യൂണിക്കിന്റെ തോല്‍വി.
മെയ് ഒന്നിന് സാന്റിയാഗോ ബെര്‍ണാബുവില്‍ നടക്കുന്ന എവേ പോരാട്ടത്തില്‍ ജീവന്‍മരണ പോരാട്ടം നടത്തി വിജയിച്ചാല്‍ മാത്രം ബയേണിന് ഫൈനലിലേക്ക് കടക്കാം. നിലവിലെ ചാംപ്യന്‍മാരായ റയലിന് രണ്ട് എവേ ഗോള്‍ നല്‍കിയ മുന്‍തൂക്കത്തിന്റെ ആത്മവിശ്വാസത്തില്‍ സ്വന്തം തട്ടകത്തില്‍ വേവലാതികളില്ലാതെ കളിക്കാനിറങ്ങാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  11 days ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  11 days ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  11 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  11 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  11 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  11 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  11 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  11 days ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  11 days ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  11 days ago