കേരളത്തില്‍ ക്രമസമാധാനം നഷ്ടപ്പെട്ടു: വി.കെ ഇബ്രാഹീംകുഞ്ഞ്
ശാസ്താംകോട്ട: കേരളത്തിന്റേയും ഇന്ത്യയുടേയും ഭരണം ഇപ്പോള്‍ കുത്തകകളുടെ കൈകളിലാണെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപലീഡര്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അഭിപ്രായപ്പെട്ടു.
ആര്‍ട്ടിസാന്‍സ് ആന്‍ഡ് സ്കില്‍ഡ് വര്‍ക്കേഴ്സ് യൂനിയന്‍ (എസ്.ടി.യു) ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.
മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍സലാം ഹാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കക്കാകുന്ന് എ. ഉസ്മാന് കുഞ്ഞ് അധ്യക്ഷനായി. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം. അന്‍സറുദ്ദീന്‍ ചികിത്സാ ധനസഹായ വിതരണം നടത്തി.
എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.ജെ താഷ്കന്റ്, ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശൂരനാട് ആലുക്ക, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എന്‍ റാവുത്തര്‍,യു. അബ്ദുല്‍ വഹാബ്, പി.ടി.എസ് തങ്ങള്‍, അബ്ദുല്‍സലാം, അമ്പുവിള ലത്തീഫ്, ബഷീര്‍ റാവുത്തര്‍, അബ്ദുല്‍ റഹീം ശാസ്താംകോട്ട, സുധാകരന് ഏഴാംമൈല്‍, അഷറഫ് ചേന്നല്ലൂര്‍, ശൂരനാട് എം.എസ് ഷാജഹാന്, ഇ.പി അസീസ്, അബ്ദുല്‍ ലത്തീഫ് പതാരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."