HOME
DETAILS

കടലടങ്ങുന്നില്ല; തീരം വീണ്ടും വറുതിയുടെ പിടിയില്‍

ADVERTISEMENT
  
backup
April 27 2018 | 02:04 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%80


കോവളം: കലിയടങ്ങാത്ത കടലും നിരന്തരം ജാഗ്രതാ മുന്നറിയിപ്പുമായി എത്തുന്ന അധികൃതരും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയാതാക്കിയതോടെ തീരദേശ മേഖല പട്ടിണിയുടെ പിടിയില്‍.
ഓഖി ദുരന്തത്തിന് ശേഷം കടലിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും വളരെ സൂക്ഷമതയോടെയും ജാഗ്രതയോടെയും അധികൃതര്‍ സമീപിക്കുകയും മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന ജാഗ്രതാ മുന്നറിയിപ്പുകള്‍ സര്‍വസാധാരണമാവുകയും ചെയ്തതാണ് മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന തീരദേശവാസികളെ വറുതിയിലാക്കിയിരിക്കുന്നത്.
അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന തിരമാലകളും കടലിനുള്ളില്‍ അനുഭവപ്പടുന്ന കടല്‍ക്ഷേഭവും ന്യൂന മര്‍ദങ്ങളുമാണ് കടലിന്റെ മക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി അധികൃതരെ സമ്മര്‍ദത്തിലാക്കുന്നത്. ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ച് നിരവധി വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നെടുത്ത സംഭവത്തെ തുടര്‍ന്ന് ഒരു മാസത്തിലധികം നീണ്ടുനിന്ന തെരച്ചിലും മുന്നറിയപ്പുകളും മത്സ്യമേഖലയെ ആകെ സ്തംഭിപ്പിച്ചിരുന്നു.
ഈ ദുരന്തത്തെ തുടര്‍ന്ന് ഏത് പ്രതിസന്ധിയിലും മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികള്‍ പോലും ഭീതിയിലായതോടെ ആരും കടലിലിറങ്ങാത്ത സാഹചര്യവും ഉണ്ടായി. തുടര്‍ന്ന് പട്ടിണിയിലായ കടലിന്റെ മക്കള്‍ ആഴ്ചകള്‍ക്ക് ശേഷം വേറെ നിവര്‍ത്തിയില്ലാതെ കടലിലിറങ്ങി പഴയ മാനസികാവസ്ഥയിലേക്ക് മടങ്ങവെയാണ് ദിവസങ്ങള്‍ക്ക് ശേഷം കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ എത്തി തുടങ്ങിയത്.
കടലിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നുള്ള മുന്നറിയപ്പുകള്‍ അവഗണിക്കാന്‍ കഴിയാത്ത അധികൃതരും തീരദേശത്തെ ഈ സാഹചര്യം ഏങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഉഴലുന്ന അവസ്ഥയിലാണ്. മുന്നറിയിപ്പുകള്‍ അവഗണിച്ച് അധികൃതര്‍ക്ക് മത്സ്യത്തൊഴിലാളികളെ പ്രകൃതി ക്ഷോഭങ്ങളിലേക്ക് തള്ളിവിടാനാകില്ലെന്നു മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ പട്ടിണിയിലായ തീരദേശവാസികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നീണ്ടകാലം നല്‍കാനാകാത്ത പ്രതിസന്ധിയുമുണ്ട്.
ഓഖിയുടെ കാലത്തും തുര്‍ന്നിങ്ങോട്ടുണ്ടായ കടല്‍ക്ഷേഭത്തില്‍ പെട്ട് മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും ഇതുവരെ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ക്ക് ഇതുവരെ ആയിട്ടില്ല. ഇവരും പ്രകൃതി കനിഞ്ഞാലും മത്സ്യ ബന്ധനോപകരണങ്ങള്‍ ഇല്ലത്തിനാല്‍ മത്സ്യബന്ധനത്തിനിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്.
ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യണം എന്ന ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  a month ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  a month ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  a month ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  a month ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  a month ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  a month ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a month ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  a month ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a month ago