HOME
DETAILS

അബുദാബി പുസ്തകോത്സവം: സാന്നിധ്യമായി ഗള്‍ഫ് സത്യധാരയും

  
backup
April 27 2018 | 16:04 PM

4654654654621312

അബുദാബി: ഒരാഴ്ച നീണ്ടു നില്‍ക്കുന്ന 28-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തുടക്കമായി.

പുത്തന്‍ വായനനുഭവം പുതിയ തലമുറക്ക് പകര്‍ന്നു നല്‍കുക എന്ന ആശയത്തില്‍ ബാല സാഹിത്യത്തില്‍ ഏറെ പ്രാധാന്യം നല്‍കി കൊണ്ടുള്ള പുസ്തക മേളക്കാണ് ഇത്തവണ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വേദിയാവുന്നത്.

1981 ല്‍ അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പുസ്തകമേളക്ക് ആദ്യമായി തുടക്കം കുറിക്കുന്നത്. വായനയും സാഹിത്യവും സംസ്‌കാരവും വളര്‍ത്തി സമൂഹത്തിനു ദിശാ ബോധം നല്‍കാനുള്ള ശൈഖ് സായിദിന്റെ ആശയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി മേള സംഘടിപ്പിച്ചു വരുന്നത്.

മഹത്തായ അറബ് സാഹിത്യത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതോടൊപ്പം ആധുനിക സാഹിത്യ പ്രവണതകള്‍ രൂപപ്പെടുത്തുന്നതിനും മേള മുഖ്യപങ്കു വഹിക്കുന്നു. വായനയിലൂടെയിലല്ലാതെ മനുഷ്യ സമൂഹത്തിന്റെ സമഗ്രവികസനം സാധ്യമല്ലെന്ന ഓര്‍മ്മപ്പെടുത്തലോടുകൂ ടെയാണ് ഓരോ മേളയും കടന്നു പോവുന്നത്.

മുപ്പതിലധികം ഭാഷകളിലായി 63 രാജ്യങ്ങളില്‍ നിന്നുള്ള 1358 ഓളം പ്രസാധകരുടെ അഞ്ചു ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദര്‍ശപ്പിക്കുന്നത്. കൂടാതെ പ്രസിദ്ധീകരണ വ്യവസായത്തെ ഉള്‍ക്കൊള്ളുന്ന വിവിധ വിഷയങ്ങളിലായി 830 സെമിനാറുകളും വര്‍ക്ക്‌ഷോപ്പും പുസ്തകമേളയുടെ ഭാഗമായി വര്‍ക്ക്‌ഷോപ്പും ഒരുക്കിയിട്ടുണ്ട്.

 

മലയാളത്തില്‍ നിന്നുള്ള പ്രമുഖ പ്രസാധക സൃഷ്ടികളോടൊപ്പം ഗള്‍ഫ് സത്യധാരയും മേളയിലിടം പിടിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഗള്‍ഫ് സത്യധാര പവലിയനൊരുക്കുന്നത്. പ്രസിദ്ധീകരണം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമതെത്തിയ ഗള്‍ഫ് സത്യധാര നിലവാരമുള്ള പ്രസിദ്ധീകരണ സമാഹരണം കൊണ്ടും മികവുറ്റ ക്രോഡീകരണം കൊണ്ടും ആദ്യ വര്‍ഷം തന്നെ ഏറെ ജന പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിവിധ എമറൈറ്റുകളില്‍ നിന്ന് നിരവധി പേരാണ് കഴിഞ്ഞ വര്‍ഷം സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നത്.

സാഹിത്യത്തിലും തത്വചിന്തകളിലും ഗഹനവും വ്യതിരക്തത പുലര്‍ത്തി മുന്നേറുന്ന ഗള്‍ഫ സത്യധാര ഇത്തവണയും വായനാ വന്‍സമാഹാരം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസി മലയാളികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 'സുപ്രഭാത'ത്തിന്റെ പ്രചരണവും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മതപ്രഭാഷകനും അബുദാബി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവിയുമായ സിംസാറുള്‍ ഹഖ് ഹുദവി സത്യധാര സ്റ്റാള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് അബ്ദുള്‍ റഹിമാന്‍ തങ്ങള്‍, അബ്ദുള്ള നദ്‌വി,അബ്ദുല്‍ ബാരി ഹുദവി, അബ്ദുള്‍ കാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍, അഷ്‌റഫ് ഹാജി വാരം, റഷീദ് ഫൈസി, ഷാഫി വെട്ടിക്കാട്ടിരി, സജീര്‍ ഇരിവേരി എന്നിവര്‍ നേതൃത്വം നല്‍കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  8 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago