വിലക്കയറ്റം കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു
ഈരാറ്റുപേട്ട : പച്ചക്കറിക്കും പലച്ചരക്കിനും പിന്നാലെ മീന്‍, ഇറച്ചി വിലയും കുതിക്കുന്നു. റമദാന്‍ കൂടി വന്നത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുമെന്ന് ഉറപ്പായി.
20 രൂപയുടെ കാബേജിനു 30 ആയി. 26 രൂപ വിലയുണ്ടായിരുന്ന പാവയ്ക്ക 40 രൂപയിലും 24 രൂപ വിലയുണ്ടായിരുന്ന വെണ്ടയ്ക്ക 50 രൂപയിലുമെത്തി. അതേസമയം റമസാന്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ ആവശൃമുള്ള പഴവര്‍ഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.
ആപ്പിളിനു 160 രൂപയും മാമ്പഴത്തിന് 80രൂപയുമാണ് ് വില. ചെറുപഴത്തിനു 48 രൂപയും ഏത്തക്കയ്ക്ക് 50 രൂപയുമാണ് വിപണിവില. രണ്ടു മാസം മുമ്പ് വെറും 50 രൂപ മാത്രമുണ്ടായിരുന്ന പച്ചമുളകിന് 120 രൂപയാണ് ഇപ്പോഴത്തെ വില.
24 രൂപയുടെ തക്കാളി 50 രൂപയിലും 70 രൂപ വിലയുണ്ടായിരുന്ന വെളുത്തുള്ളി 160 രൂപയിലും എത്തി നില്‍ക്കുന്നു. 20 രൂപയുടെ കാബേജിനു 30 ആയി. 26 രൂപ വിലയുണ്ടായിരുന്ന പാവയ്ക്ക 40 രൂപയിലും 24 രൂപ വിലയുണ്ടായിരുന്ന വെണ്ടക്കാ 50 രൂപയിലുമെത്തിനില്‍ക്കുന്നു. ബ്രോയിലര്‍ ചിക്കന്‍ വില 130 രൂപയിലെത്തി. നാടന്‍ കോഴിയിറച്ചിക്ക് 190 രൂപ നല്‍കണം. ആട്ടിറച്ചിക്ക് 560 ഉം മാട്ടിറച്ചിക്ക് 260 രൂപയുമാണ് വില. ചെറുമീനുകള്‍ കിട്ടാതായതോടെ നത്തോലിയുടെ വില 270 രൂപയായി.
അയലയ്ക്ക് 280 രൂപയും മത്തിക്ക് 120 മുതല്‍ 150 രൂപ വരെ നല്‍കണം. സാധാരണരീതിയില്‍ ട്രോളിംഗ് നിരോധന കാലത്താണ് സംസ്ഥാനത്ത് മീന്‍ ക്ഷാമം രൂക്ഷമാകുന്നതും വില ഉയരുന്നതും.
കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍പിടിത്തവും മത്സ്യലഭ്യതയെ ബാധിച്ചിട്ടുണ്ട്. രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നനടപടികള്‍ പുതിയ എല്‍.ഡി.എഫ്‌സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്ന് ് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."