HOME
DETAILS
MAL
അനധികൃത സ്വത്ത് കേസ്; ടോം ജോസ് കുറ്റവിമുക്തന്‍
backup
April 27 2018 | 19:04 PM
മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി.
ടോം ജോസിന് അനധികൃത സ്വത്തുക്കളില്ലെന്നു വ്യക്തമാക്കി വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണു ടോം ജോസ് കുറ്റവിമുക്തനായത്.
ടോം ജോസിന് അനധികൃത സ്വത്തില്ലെന്നും കുടുംബപരമായി ലഭിച്ച ആസ്തി മാത്രമാണുള്ളതെന്നും വ്യക്തമാക്കിയാണു വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്. ഭാര്യാപിതാവില്‍ നിന്നും ടോം ജോസിന്റെ മകനു ലഭിച്ച പണം പിന്നീട് ടോം ജോസിനു നല്‍കിയെന്നും ഇത് അനധികൃത സ്വത്തായി കണക്കാക്കാനാകില്ലെന്നും വിജിലന്‍സ് വാദിച്ചു. ഇതു സംബന്ധിച്ചും വിജിലന്‍സ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചതോടെയാണു കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."