ഹാന്റക്‌സിലെ തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവച്ചെന്ന് ആരോപണം
തിരുവനന്തപുരം: ഹാന്റക്‌സ് ഇന്റര്‍നാഷണല്‍ ഗാര്‍മെന്റ്‌സിലെ എ.ഐ.ടി.യു.സി യൂനിയനില്‍ അംഗങ്ങളായ തൊളിലാളികളുടെ ശമ്പളം ഹാന്റക്‌സ് എം.ഡി ഇടപെട്ട് തടഞ്ഞുവച്ചിരിക്കുന്നുവെന്ന് ഹാന്റക്‌സ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) പ്രസിഡന്റ് പട്ടം ശശിധരന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
തയ്യല്‍ തൊഴിലാളികളുടേയും ഹെല്‍പ്പര്‍മാരുടേയും ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് യൂനിയന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ട യൂനിയന്‍ ഭാരവാഹികളായ പി. രമണി, കെ.എസ് ജലജ, ഡി. ശോഭനകുമാരി എന്നിവരുടെ ശമ്പളമാണ് തടഞ്ഞുവച്ചിരിക്കുന്നത്.
എം.ഡിയുടെ നടപടിക്കെതിരേ മുഖ്യമന്ത്രി, വ്യവസായ മന്ത്രി, തൊഴില്‍ മന്ത്രി എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. തടഞ്ഞുവച്ച ശമ്പളം വിതരണം ചെയ്യാത്തപക്ഷം തൊഴിലാളികള്‍ എം.ഡിയുടെ ഓഫിസിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അടുത്ത കാലത്തായി എം.ഡി ഇടപെട്ടു നടത്തിയ നിയമനങ്ങളെ സംബന്ധിച്ചും അന്യസംസ്ഥാങ്ങളില്‍ നിന്നു തുണിത്തരങ്ങള്‍ വാങ്ങിയതിനെ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടത്തുന്നതിനു സര്‍ക്കാര്‍ തയാറാകണമെന്നും നിലവിലെ ഭരണസമിതി പിരിച്ചു വിടണമെന്നും ശശിധരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."