HOME
DETAILS

അഞ്ച് കിലോ ഭാരമുള്ള ഫൈബ്രോയിഡ് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  
backup
April 28 2018 | 02:04 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ab%e0%b5%88%e0%b4%ac%e0%b5%8d


ഈരാറ്റുപേട്ട: അഞ്ച് കിലോഗ്രാം ഭാരം വരുന്ന യൂട്രസ് ഫൈബ്രോയിഡ് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുകൊണ്ട് ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റല്‍ ലാപ്പ്രോസ്‌കോപ്പിക് രംഗത്ത് മധ്യകേരളത്തില്‍ നൂതന അധ്യായം എഴുതിച്ചേര്‍ത്തു.
കുമളി സ്വദേശിനിയായ സബീന ജലീല്‍ എന്ന 32 വയസ്സുകാരിയുടെ ഗര്‍ഭാശയത്തിലാണ് വലിയ ഫൈബ്രോയിഡ് പ്രത്യക്ഷപ്പെട്ടത്. സാധാരണഗതിയില്‍ വയര്‍ കീറിയുള്ള ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത്രയും ഭാരമേറിയ ഫൈബ്രോയിഡ് നീക്കം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ലാപ്പറോസ്‌കോപ്പിക് ഹിസ്റ്റക്ടമിയിലൂടെ ഇത്രയും വലിയ ഫൈബ്രോയിഡ് സുരക്ഷിതമായി നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയ പ്രശസ്ത ലാപ്പ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. മുഹമ്മദ് ഇസ്മയിലിന്റെയും ഡോ. കിങ്‌സ്‌ലിയുടെയും നേതൃത്വത്തില്‍ ഏപ്രില്‍ 20ന് സബീന ജലീലിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയും ചെയ്തു.
ലാപ്പ്രോസ്‌കോപ്പിക് ഹിസ്റ്റക്ടമി പോലുള്ള അപൂര്‍വ്വ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വരെ മധ്യകേരളത്തില്‍ വിജയകരമായി നിര്‍വ്വഹിക്കുവാന്‍ സാധിക്കുന്നു എന്നത് ആതുരസേവന രംഗത്ത് വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് ഡോ. മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള വലിയ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും സമാനമേഖലയില്‍ താരതമ്യേന മിതമായ നിരക്ക് മാത്രമാണ് രോഗികള്‍ക്ക് ചെലവ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago