സിവില്‍ സര്‍വിസ്: ജില്ലക്ക് അഭിമാനമായി ജുനൈദും ജിതിന്‍ റഹ്മാനും
മലപ്പുറം: 2017ലെ സിവില്‍ സര്‍വിസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ജില്ലക്ക് റാങ്കിന്‍ തിളക്കം. ലഭ്യമായ വിവരങ്ങളനുസരിച്ച് ജില്ലക്കാരായ രണ്ട് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. വേങ്ങര സ്വദേശി പി.പി മുഹമ്മദ് ജുനൈദ്, നിലമ്പൂര്‍ സ്വദേശി ജിതിന്‍ റഹ്മാന്‍ എന്നിവരാണ് ജില്ലയുടെ അഭിമാനമുയര്‍ത്തിയത്.
ജുനൈദിന് 200ാം റാങ്കും ജിതിന്‍ റഹ്മാന് 808ാം റാങ്കുമാണ് ലഭിച്ചത്. ഊരകം വെങ്കുളം സ്വദേശി പുത്തന്‍പീടിയേക്കല്‍ ജുനൈദ് പൊതു വിദ്യാലയങ്ങളില്‍ പഠനം നടത്തിയാണ് ഈ വിജയം കൊയ്തതെന്നത് വിജയത്തിന് ഇരട്ടിമധുരം നല്‍കുന്നു. ഊരകം നെല്ലിപ്പറമ്പ് സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം വെങ്കുളത്തെ മര്‍ക്കസുല്‍ ഉലൂം ഹൈസ്‌കൂല്‍ എസ്.എസ്.എല്‍.സിയും എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനവും പൂര്‍ത്തിയാക്കി. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍നിന്ന് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി രണ്ട് വര്‍ഷമായി ബംഗളുരുവിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സിവില്‍ സര്‍വിസിനായി തിരുവനന്തപുരത്തും ബംഗളുരുവിലും പ്രത്യേക പരിശീലനം നടത്തിയിരുന്നു. മകന്റെ ചിട്ടയായ പഠനമാണ് ഈ വിജയത്തിലേക്കെത്തിച്ചതെന്ന് പിതാവ് അബ്ദുല്‍ ജബ്ബാര്‍ ബാഖവി പറഞ്ഞു. 26കാരനായ ജുനൈദ് മാത്രമാണ് കുടുംബത്തില്‍ ആണ്‍കുട്ടിയായിട്ടുള്ളത്. ബാക്കി മൂന്ന് സഹോദരിമാരാണ്. ബി.ടെക് ബിരുദധാരിയായ ജിതിന്‍ റഹ്മാന്‍ കുന്നത്ത്പറമ്പില്‍ അസീസുറഹ്മാന്‍-സുബൈദ ദമ്പതികളുടെ മകനാണ്. കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമി, മലപ്പുറം എന്‍സൈന്‍ സിവില്‍ സര്‍വിസ് അക്കാദമി, ഐലേണ്‍ അക്കാദമി തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നാണ് സിവില്‍ സര്‍വിസ് പരീക്ഷാപരിശീലനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."