HOME
DETAILS

കുടുംബശ്രീ ജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

  
backup
April 28 2018 | 07:04 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8

 

കല്‍പ്പറ്റ: കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2018 ജില്ലാ കലോത്സവത്തിന് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. സ്‌കൂള്‍ കാലഘട്ടത്തിന് ശേഷം ആദ്യമായി വേദിയിലെത്തിയവരുള്‍പെടെ മത്സരങ്ങളില്‍ പങ്കെടുത്തു.
സ്റ്റേജ്-സ്റ്റേജിതര വിഭാഗങ്ങളില്‍ 29 ഇനങ്ങളില്‍ ജൂനിയര്‍ - സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ബത്തേരി മന്‍സിപ്പല്‍ ടൗണ്‍ഹാളിലും മില്‍ക്ക് സൊസൈറ്റി ഹാളിലുമായാണ് മത്സരങ്ങള്‍ നടത്തിയത്. താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ തല മത്സരത്തില്‍ മാറ്റുരച്ചത്.വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചു. കവയത്രിയായ ഷീന ഹരി, മാതൃകാ കര്‍ഷക കുംഭ, മികച്ച കര്‍ഷകക്കുള്ള അവാര്‍ഡ് ജേതാവ് ലക്ഷ്മി രാജന്‍, മികച്ച അയല്‍ക്കൂട്ടത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൗര്‍ണമി അയല്‍ക്കൂട്ടം (ബത്തേരി), സ്‌നേഹദീപം അയല്‍ക്കൂട്ടം (മാനന്തവാടി), അണ്ടര്‍ 23 ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജേതാക്കളായ കേരള ടീം ക്യാപ്റ്റന്‍ സജ്‌ന സജീവന്‍, അണ്ടര്‍ 23 ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജേതാക്കളായ കേരള ടീം അംഗങ്ങളായ മിന്നു മണി, ദൃശ്യ എന്നിവരെയാണ് ആദരിച്ചത്.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ചേര്‍ന്നാണ് പ്രതിഭകളെ ആദരിച്ചത്. ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും കുടുംബശ്രീ ബ്ലോഗിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, കലാമത്സരങ്ങളുടെ ഉദ്ഘാടനം ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബുവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി അധ്യക്ഷയായി.
പ്രശസ്ത സംവിധായകന്‍ മനോജ് കാന മുഖ്യപ്രഭാഷണം നടത്തി. സു.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, സു.ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, സ്റ്റാറ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബാബു അബ്ദുറഹിമാന്‍, എല്‍സി പൗലോസ്, സി.കെ സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി സാജിത സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago