പൗരാവകാശ സംരക്ഷണത്തിന് ജനാധിപത്യ കൂട്ടായ്മ അനിവാര്യം: എം.കെ പ്രേമചന്ദ്രന്
കോഴിക്കോട്: ഭരണഘടന ഉറപ്പ് നല്കുന്ന പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നത് രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും പൗരാവകാശ സംരക്ഷണത്തിന് മതേതരകക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്നും എം.കെ പ്രേമചന്ദ്രന് എം.പി.
എസ്.ഇ.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'പാതമാറുന്ന പൗരാവകാശങ്ങള്‍' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജ്യുഡീഷറിയില്‍ പോലും കൈകടത്തലുകള്‍ നടത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് കൊളിജിയം ശുപാര്‍ശ ഭാഗികമായി നടപ്പിലാക്കിയതിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീരു പി. മുഹമ്മദ് അധ്യക്ഷനായി. തലമുറ സംഗമം പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. എ.എം അബൂബക്കര്‍ പതാക ഉയര്‍ത്തി. സിവിക് ചന്ദ്രന്, എന്‍.പി ചേക്കുട്ടി, സി.കെ സുബൈര്‍, യു.സി രാമന്, നാസര്‍ നങ്ങരാത്ത്, നസീം ഹരിപ്പാട്, ഗഫൂര്‍ പന്തീര്‍പാടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."