കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് അമിത്ഷാ
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിന്റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെയാണ് അമിത്ഷാ വിജയപ്രതീക്ഷ പ്രകടിപ്പിച്ചത്. ബാഗല്‍കോട്ടില്‍ ഹുങ്കുണ്ട് വിധാന്‍സഭയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിദ്ധരാമയ്യ, നിങ്ങളുടെ സര്‍ക്കാരിന്റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞു. ഞങ്ങള്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസിന് 12 സംസ്ഥാനങ്ങളില്‍ ഭരണം ഇതിനോടകം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനി കര്‍ണ്ണാടകയാണ് നഷ്ടപ്പെടാനിരിക്കുന്നത്. ബദാമിയിലും സിദ്ധരാമയ്യ പരാജയപ്പെടുമെന്ന് ഉറപ്പാണ്- അമിത് ഷാ പറഞ്ഞു.
കര്‍ണാടകയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുമെന്നും വികസനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പയ്ക്ക് നിങ്ങള്‍ അവസരം കൊടുക്കു അദ്ദേഹം കര്‍ണാടകയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റും. മാത്രമല്ല കര്‍ണാടകത്തില്‍ ഉടനീളം സഞ്ചരിച്ചപ്പോള്‍ ജനങ്ങളിലും സമാനമായ ചിന്തയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."