HOME
DETAILS
MAL
ലണ്ടന്‍ ഒളിംപിക്സിലെ സ്റ്റീപിള്‍ചേസ് മെഡല്‍ ഹബീബ ഗ്രിബിക്ക്
backup
June 06 2016 | 06:06 AM
പാരിസ്: 2012ലെ ലണ്ടന്‍ ഒളിംപിക്സ് സ്റ്റീപിള്‍ചേസ് സ്വര്‍ണം തുനീഷ്യയുടെ ഹബീബ ഗ്രിബിക്ക്. 3000 മീറ്റര്‍ സ്റ്റീപിള്ചേസിലെ സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന റഷ്യയുടെ യൂലിയ സരിപോവ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്നു വെള്ളി നേടിയ ഹബീബയെ തേടി സ്വര്‍ണമെത്തിയത്. ഒളിംപിക് സ്വര്‍ണത്തിനൊപ്പം ലോക ചാംപ്യന്‍ഷിപ്പിലെ സുവര്‍ണ നേട്ടവും സരിപോവയ്ക്കു നഷ്ടമാകും.
ഇവിടെയും ഹബീബയായിരുന്നു വെള്ളി നേടിയത്. ഇതോടെ ഈ സ്വര്‍ണവും തനീഷ്യന് താരത്തിനു ലഭിക്കും. സരിപോവ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് ആര്‍ബ്രിടേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. സരിപോവക്ക് അനുകൂലമായി നിലപാടെടുത്ത റഷ്യന്‍ ഉത്തേജക വിരുദ്ധ സമിതി(റുസാദ)യുടെ നിലപാടുകളെ കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."