HOME
DETAILS
MAL
ആദ്യ മിസ്റ്റര്‍ യുനിവേഴ്സ് അന്തരിച്ചു
backup
June 06 2016 | 08:06 AM
കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ മിസ്റ്റര്‍ യൂനിവേഴ്സ് അന്തരിച്ചു. മനോഹര്‍ ഐച്ച് എന്ന മിസ്റ്റര്‍ ഇന്ത്യ 104ാം വയസിലാണ് അന്തരിച്ചത്. കൊല്‍ക്കത്തയിലെ വീട്ടിലായിരുന്നു അന്ത്യം. 1952 ലാണ് മനോഹര്‍ ഐച്ചിനെ മി.യൂനിവേഴ്സായി തെരഞ്ഞെടുത്തത്. പോക്കറ്റ് ഹെര്കുലിസ് എന്ന പേരിലാണ് ഈ നാലടി 11 ഇഞ്ചുകാരന് അറിയപ്പെട്ടത്. ഏഷ്യന്‍ ഗെയിംസില്‍ മൂന്നു തവണ ബോഡിബില്‍ഡിങ്ങില്‍ സ്വര്‍ണം നേടിയിടുണ്ട്. ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ദാമതി എന്ന ഗ്രാമത്തിലായിരുന്നു ജനനം. രാഷ്ട്രീയത്തിലും ഒരു തവണ അദ്ദേഹം കൈ വച്ചു. 1991 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടു. രണ്ടു ആണ്മക്കളും രണ്ടു പെണ്മക്കളുമാണ് മനോഹര്‍ ഐച്ചിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."